ബെംഗളൂരു: ബെംഗളൂരുവിലെ വിവേക് നഗറില്‍ 22കാരിയെ മൂന്ന് കേരള പൊലീസുകാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപണം. വിവേക് നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് തന്നെ പൊലീസുകാര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ച് വിവേക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥനായ ബിന്നി തോമസിനെ ചോദ്യം ചെയ്യാന്‍ തൊടുപുഴ ക്രൈംബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈം ഇൻ വെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ(CB-CID) നിന്നുമെത്തിയ പൊലീസ് ഉദ്യോഗസ്ഥാരാണ് കയ്യേറ്റത്തിന് പിന്നിലെന്ന് വിവേക് നഗര്‍ പൊലീസ് പറയുന്നു.
രാവിലെ 10.30യോടെ സ്ഥാപനത്തിലെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ നാരായണയും സംഘവും ബിന്നി തോമസ് എവിടെയാണെന്ന് ചോദിച്ചെന്നും, എത്താന്‍ വൈകും എന്ന് അറിയിച്ചപ്പോള്‍ യുവതിയുടെ കൈകള്‍ പിടിച്ച് കസേരയില്‍ നിന്നും ബലമായി തള്ളിയിട്ടുവെന്നുമാണ് ആരോപണം.
ഈ മൂന്ന് പൊലീസുകാര്‍ക്കും എതിരെ വിവേക്‌നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.