കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വായനയും സിനിമ കാണലുമൊക്കെയാണ് ഈ സമയത്ത് ഭൂരിപക്ഷത്തിന്റെയും വിനോദം. ലോക്ഡൗണ്‍ സമയത്ത് അമേരിക്കയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടത് ഒരു ഇന്ത്യന്‍ സിനിമയാണ്.
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ആമിര്‍ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സ് ആണ് ആ സിനിമ. ആമിര്‍ ഖാനോടൊപ്പം മാധവന്‍, ശര്‍മ്മന്‍ ജോഷി, കരീന കപൂര്‍, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ സൗഹൃദവും ജീവിതവുമാണ് സിനിമ പറഞ്ഞത്.
ഈ വാര്‍ത്ത ഹൃദയം നിറയ്ക്കുന്നുവെന്നാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പ്രതികരണം. ഒരു പതിറ്റാണ്ട് മുമ്പ് അത്രയും സ്‌നേഹത്തോടെ നിര്‍മ്മിച്ച ഒരു സിനിമ ഇപ്പോഴും ഹൃദയങ്ങളില്‍ ഇടം നേടുന്നുവെന്നതും അത്രയും സ്‌നേഹവും സന്തോഷവും അത് തിരികെ തരുന്നുവെന്നതും ഹൃദയം നിറയ്ക്കുന്ന ഒന്നാണെന്നാണ് ഹിറാനിയുടെ പൂര്‍ണ്ണ പ്രതികരണം.
നടന്‍ മാധവന്‍ അമേരിക്കയില്‍ ഈ കാലത്ത് സിനിമ നേടിയ വിജയത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. ആമിര്‍ഖാനും രാജ്കുമാര്‍ ഹിറാനും വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു പി.കെ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.