ബുവനേശ്വര്‍: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് സ്വയം തീവെക്കുകയായിരുന്നു ഇവര്‍.
കര്‍ഷകരെ പൊലീസ് അവിടെ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കേന്ദ്രത്തിന്റെ കാര്‍ഷിക നിമയമത്തില്‍ പ്രതിഷേധിച്ചും ഒഡീഷയിലെ അതഗര്‍ ജില്ലയിലെ സഹകരണ ബാങ്കിലെ ലോണ്‍ ക്രമക്കേടുമാണ് കര്‍ഷകരെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നാല് ദിവസത്തിനിടയില്‍ ഒഡീഷയില്‍ രണ്ടാമത്തെ തവണയാണ് ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നത്.
ചൊവ്വാഴ്ച നയാഗര്‍ ജില്ലയിലെ ദമ്പതികള്‍ ഒഡീഷ നിയമസഭയ്ക്ക്മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയതില്‍ നീതി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവരുടെ ആത്മഹത്യാ ശ്രമം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക