| Sunday, 4th April 2021, 9:32 pm

പത്തനംതിട്ടയില്‍ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കയ്യില്‍ വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടത്തിനിടെയാണ് സംഭവം.

സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ കൈയ്യില്‍ വെട്ടേറ്റിട്ടുമുണ്ട്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഖില്‍ സതീഷ്, ആകാശ് പി.എസ്, സുജിത് എം. എസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. കോഴിക്കോട് പയ്യാനക്കലില്‍ യു.ഡി.എഫ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 3 DYFI workers got injured during RSS-DYFI conflict

We use cookies to give you the best possible experience. Learn more