അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍
national news
അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 3:01 pm

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്ത നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ദല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ നടപടിയെടുത്തത്.

എം.എല്‍.എമാരായ അനില്‍ ബാജ്പേയ്, ജിതേന്ദര്‍ മഹാജന്‍, അജയ് മഹാവാര്‍ എന്നിവര്‍ ബെഞ്ചുകളില്‍ നിന്ന് ബഹളം വെക്കുകയും ഇരിക്കാന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പുറത്തുപോകാന്‍ പറയുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവെച്ചു. രണ്ടാം തവണയാണ് സഭ നിര്‍ത്തിയത്. രാവിലെ സഭ സമ്മേളിച്ച ഉടന്‍, കെജ്‌രിവാളിനെതിരായ ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എ.എ.പി എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.

മുദ്രാവാക്യം വിളിച്ചായിരുന്നു സഭയിലേക്ക് വന്നത്. ഗോയല്‍ ഗുപ്ത മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ അപകീര്‍ത്തി പ്രമേയം കൊണ്ടുവരണമെന്നും ആം ആദ്മി എം.എല്‍.എ മൊഹീന്ദര്‍ ആവശ്യപ്പെട്ടു.

 

Content Highlights: 3 Delhi BJP MLAs Suspended Amid AAP Anger Over Remark On Arvind Kejriwal