ശ്രീനഗര്‍: പ്രമുഖ കശ്മീരി അഭിഭാഷകന്‍ ബാബര്‍ ഖദ്രിയെ വെടിവെച്ചുകൊന്നു. ശ്രീനഗറില്‍വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
മൂന്ന് ദിവസം മുമ്പ് അദ്ദേഹം ഒരു സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്യുകയും തനിക്കെതിരെ തെറ്റായ പ്രചരണം നടത്തിയതിന് ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
”ഏജന്‍സികള്‍ക്കായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തെറ്റായ പ്രചരണം നടത്തിയ ഷാ നസീറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സംസ്ഥാന പൊലീസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഈ അസത്യ പ്രസ്താവന എന്റെ ജീവന് ഭീഷണിയാകും” ഖദ്രി അവസാന ട്വീറ്റില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും കൂടിയായിരുന്നു ഖദ്രി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 13 ന് ഇത് സംബന്ധിച്ച ഒരു ട്വീറ്റ് അദ്ദേഹം ഇട്ടിരുന്നു.
ആര്‍ട്ടിക്കിള്‍ 370,35 എ എന്നിവ നിര്‍ത്തലാക്കുന്നത് ഒരിക്കലും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യത്തിനുവേണ്ടിയല്ലെന്നും പകരം മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാവപ്പെട്ട കശ്മീരികളുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന മണ്ണും മണലും കമ്പനികള്‍ ഇപ്പോള്‍ ഖനനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ContentHighlights: 3 Days After SOS Tweet To Police, J&K Lawyer Shot Dead At Home