| Sunday, 16th May 2021, 3:47 pm

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; തമിഴ്നാട്ടില്‍ ദളിരെ കാലില്‍ വീണ് മാപ്പ് പറയിപ്പിച്ച് പഞ്ചായത്ത് അംഗങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വന്നോടെ 8 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവെന്നൈനലൂര്‍: തമിഴ്നാട്ടിലെ വില്ലുപുരത്ത് ദളിത് സമുദായത്തിലെ മൂന്ന് വയോധികര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കാല്‍ക്കല്‍ വീഴുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗ്രാമത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിന് ക്ഷമ ചോദിച്ച് പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് മുന്നില്‍ മൂന്നുപേര്‍ കമിഴ്ന്നു കിടക്കുന്നതായുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

ബുധനാഴ്ചയാണ് സംഭവം പുറത്തുവന്നത്. ക്ഷമ ചോദിച്ച് കാലില്‍ വീഴുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ എട്ട് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

കഴിഞ്ഞ മെയ് 12ന് തിരുവെന്നൈനലൂരിനടുത്തുള്ള ഒട്ടാനന്ദല്‍ പഞ്ചായത്തിലെ ദളിത് കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമ ആഘോഷങ്ങളുടെ ഭാഗമായി ചെറിയ ആചാരങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ചടങ്ങിലും പരിപാടികളിലുമായി മാനദണ്ഡങ്ങള്‍ മറികടന്ന് ആളുകളെത്തിയിരുന്നു.

തുടര്‍ന്ന് തിരുവെന്നൈനല്ലൂര്‍ പൊലീസ് ഗ്രാമത്തിലെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുകയും പരിപാടിയുടെ സംഘാടകരില്‍ നിന്ന് രേഖാമൂലം ക്ഷമാപണം എഴുതി വാങ്ങിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് മെയ് 14 പഞ്ചായത്ത് കോടതിയില്‍ ഹാജരാകാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയത്. അനുവാദമില്ലാതെ ഉത്സവം നടത്തിയതിന് ഗ്രാമപഞ്ചായത്തിന്റെ കാല്‍ക്കല്‍ വീഴാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് തിരുമല്‍, സന്താനം, അറുമുഖം എന്നിവര്‍ പഞ്ചായത്തിലെ അംഗങ്ങളുടെ കാലില്‍ വീണ് ക്ഷമ ചോദിക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : 3 Dalit men forced to fall at feet of village panchayat

We use cookies to give you the best possible experience. Learn more