ലഖ്‌നൗ: ഹെല്‍മറ്റ് വെയ്ക്കാതെ ബൈക്കില്‍ ഓവര്‍ലോഡ് യാത്ര ചെയ്ത പൊലീസുകാര്‍ക്ക് ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ കൊടുത്തത് എട്ടിന്റെ പണി. ഇവരുടെ യാത്ര വീഡിയോ എടുത്ത് ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.
വീഡിയോ വൈറല്‍ ആയതോടെ മൂന്ന് ഓഫീസര്‍മാരും കുടുങ്ങി. മൂന്ന് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുരാഗ് സിങ്ങ്, മുരളിലാല്‍ വര്‍മ, കുന്‍വര്‍ ആനന്ദ എന്നീ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ALSO READ: ഗണപതിയുടെ ചിത്രം ഫേസ്ബുക്കിലിട്ട ഷാറൂഖ് ഖാന് മതമൗലീകവാദികളുടെ സൈബര്‍ ആക്രമണം
ഇവര്‍ മൂന്ന് പേര്‍ക്കുമെതിരെ മാതൃകപരമായി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് എ.എസ്.പി ആര്‍.എസ് നിം പറഞ്ഞു.
നിയമം പാലിക്കേണ്ടവര്‍ തന്നെ പരസ്യമായി നിയമലംഘനം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
8 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ പൊലീസുകാര്‍ക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കൊടുക്കുമ്പോള്‍ അയാളെ ഇവര്‍ തെറി വിളിക്കുന്നതും കാണാം.
“ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല” പോലെയുള്ള ക്യാംപൈന്‍ ആരംഭിച്ച യു.പി ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടായിരിക്കുകയാണ് സംഭവം.