| Monday, 14th January 2019, 10:06 am

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'; 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതായി മന്ത്രി ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി നേതൃത്വത്തിലുള്ള ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ശക്തമാക്കി ബി.ജെ.പി.

സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി “”ഓപ്പറേഷന്‍ ലോട്ടസ്”” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍

“” കുതിരക്കച്ചടമാണ് ബി.ജെ.പി ഇപ്പോള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ചില എം.എല്‍.എമാരെ അവര്‍ ചാക്കിട്ടുപിടിച്ചിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും ഒപ്പമാണ് ഉള്ളത്. അവിടെ എന്താണ് നടക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എന്തെല്ലാമാണ് അവര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും അറിയാം””- ഡി.കെ ശിവകുമാര്‍ പറഞ്ഞു.


ബി.ജെ.പിയെ നിലംപരിശാക്കും; എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്തുണയറിയിച്ച് തേജസ്വി യാദവ്


“” ഞങ്ങളുടെ മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി അല്പം കരുണ കാണിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയുന്ന ചില സത്യങ്ങള്‍ പോലും അദ്ദേഹം വിളിച്ചു പറയുന്നില്ല. ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനകളെപ്പറ്റി പല എം.എല്‍.എമാരും അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. സിദ്ധരാമയ്യയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ഇക്കാര്യങ്ങളെല്ലാം ലോകത്തോട് വിളിച്ചുപറയുമായിരുന്നു. സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ദിനേഷ് ഗുണ്ടുവിനും ഇക്കാര്യങ്ങളെല്ലാം അറിയാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ബി.ജെ.പിക്കാര്‍ എന്തെല്ലാം കളികള്‍ കളിച്ചാലും സര്‍ക്കാരിനെ അട്ടിമറിക്കാനാകുമെന്ന് കരുതേണ്ട.- ഡി.കെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ നേരത്തെയും ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. വലിയ തുകയും മന്ത്രിസ്ഥാനവുമാണ് ബി.ജെ.പി ഓഫര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു എം.എല്‍.എമാര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കാവില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more