ഫ്‌ളോറിഡയില്‍ മൂന്ന് കറുത്ത വംശജരെ വെടിവെച്ച് കൊന്നു; പിന്നാലെ അക്രമി ആത്മഹത്യ ചെയ്തു
ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയില്‍ മൂന്ന് കറുത്ത വംശജരെ വെടിവെച്ചുകൊന്നു. പിന്നാലെ അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇന്നലെ ജാക്‌സണ്‍വില്ലെയിലെ ഡോളര്‍ ജനറല്‍ സ്‌റ്റോറിലാണ് സംഭവം.
അക്രമി കറുത്തവരെ വെറുക്കുന്നയാളാണെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥനായ ടി.കെ വാട്ടേര്‍സിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വെടിവെച്ചയാള്‍ ഏതെങ്കിലും വലിയ ഗ്രൂപ്പിന്റെ ഭാഗമാണോയെന്ന് തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘അക്രമി 20 വയസുകാരനാണ്. ഇയാളുടെ കയ്യില്‍ ഗ്ലോക്ക് ഹാന്‍ഡ്ഗണും എ.ആര്‍.15മാണുണ്ടായിരുന്നത്.
വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ ഒരു അക്രമകാരിയുടെ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്റെ അഞ്ചാമത്തെ വാര്‍ഷികമായിരുന്നുവെന്നും അതുകൊണ്ടാണ് താനിത് ചെയ്യുന്നതെന്നും എഴുതി വെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
എഡ്വേര്‍ഡ് വാടേര്‍സ് സര്‍വകലാശാലക്ക് സമീപം ഉച്ചക്ക് രണ്ട് മണിക്കായിരുന്നു വെടിവെപ്പ് നടന്നത്. എന്നാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
content highlights: 3 black people killed in florida