കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിച്ച് ബംഗാളില്‍ ചര്‍ച്ചിന് നേരെ ബോംബെറിഞ്ഞ മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജയ്ശ്രീറാം വിളിച്ച് കൊണ്ട് എട്ടംഗസംഘം ഈസ്റ്റ് മിട്‌നാപൂരിലെ ചര്‍ച്ചിലേക്ക് ഓടിയടുക്കുകയും ബോംബെറിയുകയുമായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പള്ളിക്കകത്തുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ സൂപ്രണ്ട് പൊലീസ് അറിയിച്ചു. അക്രമിസംഘം ചര്‍ച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും നശിപ്പിച്ചു.
അക്രമം നടത്തിയ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ചര്‍ച്ചിലെ പാസ്റ്റര്‍ അലോക് ഘോഷ് ആണ് പരാതി നല്‍കിയത്.
ചര്‍ച്ച് കെട്ടിടത്തിന് പുറത്ത് രണ്ട് ബോംബ് പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കകത്തെ കസേരകളും മേശകളും മൈക്രോഫോണുകളും അക്രമി സംഘം നശിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.