|

കോഴിക്കോട് ട്രെയിനില്‍ കടത്തിയ 3.8 കിലോ സ്വര്‍ണം യാത്രക്കാരനില്‍ നിന്ന് പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 3 കിലോ 800 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ അഷ്‌റഫ് ഖാനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ട്രെയിനില്‍ ആര്‍.പി.എഫ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കോഴിക്കോടേക്ക് ആയിരുന്നു ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. കോഴിക്കോട് ഉള്ള വിവിധ ജ്വല്ലറികളില്‍ നല്‍കാനാണ് സ്വര്‍ണം എത്തിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

തന്റെ കൈവശമുള്ളത് രേഖകളുള്ള സ്വര്‍ണമാണെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സ്വര്‍ണം എത്തിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന് കൈമാറി.

ചില ബില്ലുകള്‍ അഷറഫ് ഖാന്‍ കൈമാറിയിട്ടുണ്ട്. ഇത് വ്യാജമാണോ എന്ന് കസ്റ്റംസ് പരിശോധിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  3.8 kg of gold smuggled on Kozhikode train seized from a passenger