| Tuesday, 18th February 2014, 11:55 am

വെല്ലിംഗ്ടണ്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര കിവീസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് തോറ്റു.

ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന്റെ കുറ്റന്‍ ലീഡും ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മുന്‍തൂക്കവും നേടിയ ശേഷമാണ് ഇന്ത്യന്‍ പട മത്സരം കൈവിട്ടത്. വിദേശത്ത് തുടര്‍ച്ചയായ നാലാം പരമ്പരയാണ് ഇന്ത്യ തോല്‍ക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സിന്റെ ലീഡ് നേടിയശേഷമാണ് പരമ്പര ഇന്ത്യ തോറ്റത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പരിചയസമ്പന്നരായ ബോളര്‍മാരെ 680 റണ്‍സിനാണ് ന്യൂസിലാന്‍ഡ് തറപറ്റിച്ചത്.

ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം നേടിയ ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരം ഇന്ത്യയ്ക്ക് നഷ്ടമാകുന്നതില്‍ പ്രധാന കാരണമായത്. 302 റണ്‍സ് നേടിയ മക്കല്ലം അഞ്ചാം ദിനം രാവിലെ സഹീര്‍ ഖാന് വിക്കറ്റ് നല്‍കി മടങ്ങി.

435 റണ്‍സ് എന്ന അസാധ്യമായ വിജയലക്ഷ്യം ലഭിച്ച ഇന്ത്യ 166/3 എന്ന നിലയില്‍ എത്തിയപ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും സമ്മതിച്ചു.

മുരളി വിജയ് (7), ശിഖര്‍ ധവാന്‍ (2), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റണ്‍സോടെ രോഹിത് ശര്‍മ്മയും മത്സരം അവസാനിക്കുമ്പോള്‍ കോഹ്‌ലിക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more