| Monday, 17th February 2014, 12:13 am

മക്കെല്ലത്തിന് ഇരട്ടസെഞ്ചുറി; ഇന്ത്യയെ വിറപ്പിച്ച് ന്യൂസിലന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന് ഡബിള്‍ സെഞ്ചുറി.

മക്കല്ലത്തിന്റെ പരമ്പരയിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്. മക്കല്ലത്തിന്റെ മൂന്നുക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങളായ കോഹ്‌ലിയും ഇഷാന്ത് ശര്‍മ്മയും കൈവിട്ടത്.

നേരത്തെ ആദ്യ ടെസ്റ്റിലും മക്കല്ലം ഡബിള്‍ സെഞ്ചുറി നേടിയിരുന്നു.

മക്കല്ലത്തിന്റെ ഡബിള്‍ സെഞ്ചുറി ന്യൂസിലന്‍ഡിനു 171 റണ്‍സിന്റെ ലീഡ് നേടികൊടുത്തു.

211 റണ്‍സ് നേടി മക്കല്ലവും സെഞ്ചുറി നേടിയ വാട്‌ലിങ്ങും (114) ആണ് ക്രീസില്‍. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ മൂന്നു വിക്കറ്റെടുത്തു.

194 റണ്‍സിന്റെ ലീഡോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സാണ് കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡ് നേടിയത്.

നേരത്തെ മൂന്നാം ദിനം അഞ്ചിന് 94 എന്ന നിലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മുമ്പില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന  മക്കല്ലവും വാട്‌ലിംഗും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് യഥാര്‍ത്ഥത്തില്‍ ന്യൂസിലന്റിനെ രക്ഷപ്പെടുത്തിയതെന്ന് പറയാം.

Latest Stories

We use cookies to give you the best possible experience. Learn more