| Wednesday, 22nd May 2019, 7:06 pm

ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 7 സീറ്റ് നല്‍കി ന്യൂസ് 18; വിമര്‍ശനവുമായി കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് തന്നെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കും എന്ന ന്യൂസ് 18 ചാനലിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബീഹാറില്‍ ആറ് സീറ്റില്‍ മത്സരിച്ച, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയാണ് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടിയേക്കും എന്ന് ന്യൂസ് 18 പ്രഖ്യാപിച്ചത്. ന്യൂസ് 18നും ഇപ്‌സോസ് എന്ന എജന്‍സിയും ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് ന്യൂസ് 18ന്റെ ഈ പിഴവ് ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് ഈ പിഴവ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുക ആയിരുന്നു

ന്യൂസ് 18ന് മാത്രമല്ല ടൈംസ് നൗവിനും സമാനപിഴവ് സംഭവിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഒരു സീറ്റില്‍ പോലും മത്സരിക്കാത്ത ആം ആദ്മി പാര്‍ട്ടി 2.09ശതമാനം വോട്ട് നേടുമെന്നായിരുന്നു ടൈംസ് നൗവിന്റെ പ്രവചനം.

We use cookies to give you the best possible experience. Learn more