| Thursday, 5th March 2020, 8:18 am

കൊവിഡ്-19നില്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തരാവേണ്ടെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ്-19 ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടനാംഗം. കൊവിഡ് കേസില്‍ പരിഭാന്ത്രരാവേണ്ടെന്നും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ വിദേശത്തു യാത്ര ചെയ്തപ്പോള്‍ വന്നതാണാന്നുമാണ് ലോകാരോഗ്യ സംഘടന റീജിയണല്‍ എമര്‍ജന്‍സി ഡയരക്ടര്‍ ഡോ.റോഡ്രികോ ഒഫ്രിന്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.

ഈ സമയത്ത് വിദഗ്ദരായ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ ചികിത്സിക്കാന്‍ ലഭ്യമായിരിക്കണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ആശുപത്രികളില്‍ എത്രയും പെട്ടെന്ന് തന്നെ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനും ഡോ. റോഡ്രികോ ഒഫ്രിന്‍ നിര്‍ദ്ദേശിച്ചു.

‘ കൈകള്‍ ഇടയ്ക്കിടെ കഴുകുകയും തുമ്മുമ്പോള്‍ മുഖം പൊത്തുകയും പോലുള്ള പ്രാഥമിക ശുചിത്വം പാലിക്കണം. സുഖമില്ലെന്ന് തോന്നുകയാണെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക,’

ചെറിയ പ്രായക്കാരിലും പ്രായം കൂടിയവരിലുമാണ് കൊവിഡ് പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെന്നാണ് മറ്റിടങ്ങളിലെ കേസുകളില്‍ നിന്ന് വ്യക്തമാവുന്നത്, അതിനാല്‍ ഈ രണ്ടു പ്രായക്കാരും വളരെയേറ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയില്‍ ഇതുവരെ 29 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ കൊവിഡ് പിടിപെട്ട് രോഗബാധ ഭേദമായ 3 പേര്‍ ഉള്‍പ്പെടെയാണ് 29 കേസുകള്‍. ഗുര്‍ഗാവിലെ ഒരു പേടിഎം ജീവനക്കാരനാണ് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ചത്. പേടിഎം കമ്പനി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇദ്ദഹം കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ യാത്ര ചെയ്തിരുന്നു. ഇന്ത്യയില്‍ കൊവിഡ് പിടിപെട്ടവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്.

We use cookies to give you the best possible experience. Learn more