| Sunday, 9th February 2020, 9:02 am

വായ്പ എടുത്തു മുങ്ങിയ ഇന്ത്യക്കാരെ തേടി യു.എ.ഇ ബാങ്കുകളെത്തും; ബാങ്കുകള്‍ക്ക് നഷ്ടമായത് 50,000 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: യു.എ.ഇയിലെ ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വഴിയും വായ്പ എടുത്തും വന്‍ തുക വെട്ടിച്ചു കടന്ന ഇന്ത്യക്കാര്‍ക്കെതിരെ ബാങ്കുള്‍ നിയമ നടപടിക്കൊരുങ്ങുന്നു. സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിക്കു തുല്യമായ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് ബാങ്കുകള്‍ നിയമ നടപടികള്‍ക്ക് തയ്യാറാകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയവരില്‍ കൂടുതലും മലയാളികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 50,000 കോടി രൂപയാണ് തിരിച്ചടയ്ക്കാത്ത വായ്പ ഇനത്തില്‍ ബാങ്കുകള്‍ക്ക് നഷ്ടമായത്. യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകളായ എമിറേറ്റ്‌സ്, എന്‍.ബി.ഡി, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്പത് ബാങ്കുകളാണ് നിയമ നടപടിക്കൊരുങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരിച്ചടയ്ക്കാത്ത വായ്പയില്‍ 70 ശതമാനവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടേതാണ്. വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ തുടങ്ങിയതാണ് മറ്റുള്ളവ. ഇന്ത്യയില്‍ നിയമ നടപടിക്കൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ജനുവരിയില്‍ ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ നിയമനടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് ബാങ്കിങ്ങ് മേഖലയിലെ പ്രമുഖരുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more