| Tuesday, 26th November 2024, 2:23 pm

ചെങ്കടലിൽ ബോട്ട് മുങ്ങി; 17 പേരെ കാണാനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാർസ ആലം: മാർസ ആലമിലെ പോർട്ട് ഗാലിബിൽ നിന്ന് 31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായി പുറപ്പെട്ട ബോട്ട്ചെങ്കടലിൽ മുങ്ങിയതായി റിപ്പോർട്ട്. സംഭവത്തിൽ 17 പേരെ കാണാതായി. 28 പേരെ രക്ഷപ്പെടുത്തിയതായി ഈജിപ്ഷ്യൻ, ചൈനീസ് അധികൃതർ അറിയിച്ചു.

45 പേരുമായി പോയ ഒരു സഫാരി ബോട്ട് ചെങ്കടലിലെ മാർസ ആലം നഗരത്തിൻ്റെ വടക്കൻ പ്രദേശത്ത് മുങ്ങിയതായി സിൻഹുവ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

സംഭവം നടന്ന പ്രദേശത്തുകൂടി കടന്നുപോയ മറ്റ് കപ്പലുകൾ രണ്ട് ചൈനീസ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി എംബസി അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് വിനോദസഞ്ചാരികളുമായി എംബസി ബന്ധപ്പെട്ടു.

രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികൾക്ക് ശരിയായ സഹായവും താമസസൗകര്യവും നൽകണമെന്ന് ഈജിപ്ഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

സീ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഞായറാഴ്ച മാർസ ആലമിലെ പോർട്ട് ഗാലിബിൽ നിന്ന് 31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായായിരുന്നു പുറപ്പെട്ടത്. വെള്ളിയാഴ്ച ഹുർഗദ മറീനയിൽ എത്തേണ്ടതായിരുന്നു.

ചെങ്കടൽ പ്രവിശ്യയുടെ നിയന്ത്രണ കേന്ദ്രത്തിന് ഒരു ക്രൂ അംഗത്തിൽ നിന്ന് പ്രാദേശിക സമയം ഏകദേശം 5:30നോടടുത്ത് അപകട സിഗ്നൽ ലഭിച്ചിരുന്നു. സായുധ, നാവിക സേനകളുമായി ഏകോപിപ്പിച്ച് കാണാതായവരെ കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണെന്ന് ചെങ്കടൽ പ്രവിശ്യയുടെ ഗവർണർ അമർ ഹനാഫി പറഞ്ഞു.

Content Highlight: 28 rescued after boat sinks off Egypt’s Red Sea; search continues for 17 missing

We use cookies to give you the best possible experience. Learn more