വാഷിംഗ്ടണ്‍ : ലോകത്ത് മൊത്തം 27 മില്യണ്‍ അടിമകള്‍. ആധുനിക ലോകത്തെ അടിമകളേയും അടിമ വേലകളേയും കുറിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. സ്ത്രീകളും കുട്ടികളുമാണ് അടിമകളില്‍ കൂടുതലും. മനുഷ്യക്കടത്തലിലൂടെയാണ് കൂടുതല്‍ പേരും അടിമകളാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാലവേല, വേശ്യാവൃത്തി, സായുധ അക്രമം, തുടങ്ങിയവയാണ് പുതിയ കാലത്തെ അടിമവേലകളായി പട്ടിക പറയുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 9000 ല്‍ അധികം അടിമകള്‍ കൂടിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ 42000 ലേറെപേര്‍ അടിമവേല ചെയ്യുന്നുണ്ട്. അമേരിക്ക പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
സിറിയ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ പുതുതായി കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ മുന്‍പുണ്ടായിരുന്ന 7 രാജ്യങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടിമവേല നിയമം മൂലം നിര്‍ത്തിയുട്ടെണ്ടെങ്കിലും ഇവിടങ്ങളില്‍ അടിമവേല ഇപ്പോഴും തുടരുന്നുണ്ട് . ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.