| Tuesday, 15th December 2015, 12:02 am

സംസ്ഥാനത്ത് ഈ വര്‍ഷം നടന്നത് 279 കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ 64

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 279 കൊലപാതകം നടന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലെ ചോദ്യത്തോരവേളയില്‍ ഇ.പി ജയരാജന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ഒരു വര്‍ഷത്തിനിടെ 1077 ബലാത്സംഗക്കേസ് ഉണ്ടായി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 136 കേസും 5171 ലൈംഗിക പീഡനകേസും റിപ്പോര്‍ട്ടു ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 122 കേസുകളും 282 സൈബര്‍ കേസുകളും ഈ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

കൊലപാതകക്കേസുകളില്‍ പത്താം സ്ഥാനത്താണു കേരളണമെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകളില്‍ കേരളം ഒമ്പതാം സ്ഥാനത്താണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തില്‍ 64 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിമന്ത്രി കെ.പി മോഹനന്‍ നിയമസഭയെ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് കൃഷി മന്ത്രി ഇക്കാര്യം പറഞ്ഞത്.

കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ്, വായ്പാകുടിശ്ശിക, കടം, കൃഷിനാശം, കീടബാധ തുടങ്ങിയവയാണ് കര്‍ഷകാത്മഹത്യയുടെ കാരണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more