ജമ്മു-കശ്മീരില്‍ 24 മണിക്കൂറിനിടെ 27 പേര്‍ക്ക് കൊവിഡ്, ഇതുവരെ സ്ഥിരീകരിച്ചത് 666 കൊവിഡ് കേസുകള്‍
COVID-19
ജമ്മു-കശ്മീരില്‍ 24 മണിക്കൂറിനിടെ 27 പേര്‍ക്ക് കൊവിഡ്, ഇതുവരെ സ്ഥിരീകരിച്ചത് 666 കൊവിഡ് കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2020, 6:29 pm

ജമ്മു കശ്മീരിലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 ല്‍ 25 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കശ്മീര്‍ മേഖലയില്‍ നിന്നാണ്. രണ്ട് പേര്‍ ജമ്മുവില്‍ നിന്നും. ജമ്മുകശ്മീര്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുവിലും കശ്മീരിലും ഇതുവരെ 666 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്ക് രോഗം ഭേദമായിട്ടില്ല.

കര്‍ണാടകയില്‍ 3 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 601 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലും 3 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ ജയ്പൂരില്‍ നിന്നും ഒരാള്‍ ജോധ്പൂരില്‍ നിന്നുമാണ്. ഇതുവരെ 65 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഉത്തര്‍പ്രദേശില്‍ 127 പേര്‍ക്കു കൂടി പുതുതായി കൊവിനഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2455 ആയി ഉയര്‍ന്നു. ഇതില്‍ 1756 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.