ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു മിനുട്ടില്‍ 27 ലക്ഷം ഹിറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
18 വയസിനുള്ളവരുടെ വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. നാല് മണിയോടെയാണ് കൊവിന്‍ ആപ്പ് പ്രവര്‍ത്തനരഹിതമായത്. 4.20 ഓടെ ചിലര്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒ.ടി.പി ലഭിക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
കൊവിന്‍ വെബ്‌സൈറ്റ് വഴിയും, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്‌സിനായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക.
18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിന്‍ മെയ് 1 മുതലാണ് ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 27 Lakh Hits Per Minute: Government Sources On Vaccine Registration