കാഠ്മണ്ഡു: കൊടുങ്കാറ്റിലും പേമാരിയിലും നേപ്പാളില്‍ 27 പേർ മരണപെട്ടു. മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ 500ഓളം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
Also Read രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം; പ്രതിഷേധവുമായി നേതാക്കള്‍
നേപ്പാളിന്റെ തെക്കുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ ഏറ്റവും കൂടുതൽ ഉണ്ടായത്. ബാറാ, പാര്‍സാ എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ കൊടുങ്കാറ്റും പേമാരിയും വൻതോതിൽ നാശം വിതച്ചിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റവരെ നേപ്പാളിലെ ആശുപത്രികളിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Also Read കോഴിക്കോട് ട്രാന്‍സ്‌ജെന്റര്‍ യുവതി റോഡരികില്‍ മരിച്ച നിലയില്‍
ഞായറാഴ്ച വൈകിട്ടോടെയാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 128 കിലോമീറ്റര്‍ അകലെയുളള ബാറാ ജില്ലയില്‍ കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയത്. പ്രകൃതി ക്ഷോഭത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി അനുശോചനം അറിയിച്ചിട്ടുണ്ട്.