ബോളിവുഡില്‍ ഇപ്പോള്‍ ബയോപിക്കുകളുടെയും റീമേക്കുകളുടെയും കാലമാണ്. തെന്നിന്ത്യയില്‍ ഹിറ്റാവുന്ന ചിത്രങ്ങളെല്ലാം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. റീമേക്ക് ചിത്രങ്ങളുടെ ബാഹുല്യം കാരണം ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ ഇതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും വരുന്നുണ്ട്.
26 ചിത്രങ്ങളാണ് ഇത്തരത്തില്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും റീമേക്ക് ചെയ്യുന്നത്. തമിഴില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റീമേക്കിനൊരുങ്ങുന്നത്. 13 ചിത്രങ്ങളാണ് തമിഴില്‍ റീമേക്കിനൊരുങ്ങുന്നത്.
സൂരറൈ പോട്ര്, വിക്രം വേദ, അന്ന്യന്‍, കൈദി, മാസ്റ്റര്‍, കൊമാലി, മാനഗരം, രാക്ഷസന്‍, ധ്രുവങ്ങള്‍ 16, തടം, അരുവി, കൊലമാവ് കോകില എന്നീ ചിത്രങ്ങളാണ് തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് റീമോക്ക് ചെയ്യുന്നത്.
മലയാളത്തില്‍ നിന്നും ഏഴ് സിനിമകളാണ് റീമേക്കിനൊരുങ്ങുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഹെലന്‍, ദൃശ്യം 2, ഫോറന്‍സിക്, അയ്യപ്പനും കോശിയും, ഹൃദയം എന്നീ മലയാള ചിത്രങ്ങളാണ് ഹിന്ദിയിലേക്ക് പോകുന്നത്.
അഞ്ച് ചിത്രങ്ങളാണ് തെലുങ്കില്‍ നിന്നും റീമേക്കിനൊരുങ്ങുന്നത്. അല വൈകുണ്ഠപുരമുലു, ഹിറ്റ് ദി ഫസ്റ്റ് കേസ്, നാന്ദി, ചത്രപതി, എഫ്2; ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ നിന്നും റീമേക്ക് ചെയ്യുമ്പോള്‍ കന്നഡയില്‍ നിന്നും യൂടേണ്‍ എന്ന ചിത്രമാണ് റീമേക്ക് ചെയ്യുന്നത്.
Content Highlight: 26 South Indian films to be remade in Hindi