| Monday, 9th September 2013, 11:22 am

രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രണ്ടാം ##മാറാട് കലാപ കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ 24 പേരുടെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി പരിഗണിച്ചത്.

മുസ്‌ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് പി.പി മൊയ്തീന്‍ കോയ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടെ ജാമ്യ വ്യവസ്ഥ കര്‍ശനമാക്കണമെന്ന കേരള സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി തള്ളി.[]

മാറാട് വൈകാരികമായ വിഷയമാണെന്നും അതിനാല്‍ ജാമ്യം ലഭിച്ചവരെ മാറാട് പ്രവേശിപ്പിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യം പ്രത്യേക  അപേക്ഷയായി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

2003 മെയ് രണ്ടിനാണ് രണ്ടാം മാറാട് കലാപമുണ്ടായത്. ഒമ്പത് പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

വിചാരണ കോടതി വെറുതെവിടുകയും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. 148 പേരാണ് രണ്ടാം മാറാട് കലാപതത്തില്‍ പ്രതിചേര്‍ത്തത്.

ഇതില്‍ 62 പേരൊഴിച്ച് ബാക്കിയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി 24 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കുകുയും മറ്റ് പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു.

We use cookies to give you the best possible experience. Learn more