ഇറാനിലെത്തിയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19നെന്ന് റിപ്പോര്‍ട്ട്; തീര്‍ത്ഥാടകര്‍ കാര്‍ഗിലില്‍ നിന്നും ലേയില്‍ നിന്നും പോയവര്‍
ടെഹ്‌റാന്‍: ഇറാനിലെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19നെന്ന് റിപ്പോര്‍ട്ട്. 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ഖുഓമിലുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിശോധനയില്‍ കൊവിഡ്19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
കാര്‍ഗിലില്‍ നിന്നും ലേയില്‍ നിന്നും ഇറാനിലേക്ക് പോയ 850 തീര്‍ത്ഥാടകരിലാണ് കൊവിഡ് പരിശോധന നടത്തിയത്. മാര്‍ച്ച് 6നും 10നും ഇടയിലാണ് പരിശോധന നടത്തിയത്.
അതേസമയം ദ വയറിന് ലഭിച്ചത് ഒരു എംബസിയുടെ ഔദ്യോഗികമായി ലഭിച്ച ലിസ്റ്റാണെങ്കിലും ഈ വിവരങ്ങളുടെ ഉറവിടം വ്യക്തമല്ലെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
തീര്‍ത്ഥാടകര്‍ക്ക് കൂടി കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കും. നിലവില്‍ 130 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലിസ്റ്റ് രണ്ട് ദിവസം മുമ്പ് ഒരു എംബസി വാട്ട്‌സാപ്പില്‍ അയച്ചതാണെന്ന്് കാര്‍ഗിലിലുള്ള ഒരു തീര്‍ത്ഥാടകന്‍ വയറിനോട് പറഞ്ഞു.
ലിസ്റ്റില്‍ കൊവിഡ്19 പോസിറ്റീവ് ആയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്നവരുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും പി.എന്‍.ആര്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.
അതേസമയം വാട്ട്‌സാപ്പില്‍ പങ്കുവെച്ച രേഖകളുടെ ആധികാരികതയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലെന്ന് എംബസി ഉദ്യോഗസ്ഥന്‍ വയറിനോട് പറഞ്ഞു.
ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൂക്കില്‍ നിന്നുമുള്ള സ്രവം പരിശോധനയ്ക്കായി അയച്ചെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO