വര്‍ഗീയ പരാമര്‍ശം, കലാപാഹ്വാനം; കങ്കണയേയും സഹോദരിയേയും മൂന്നാം തവണ വിളിപ്പിച്ച് മുംബൈ പൊലീസ്
മുംബൈ: നടി കങ്കണ റണൗത്തിനെയും സഹോദരി രംഗോലി ചന്ദലിനെയും മൂന്നാം തവണ വിളിപ്പിച്ച് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പൊലീസ് നടപടി. നവംബര്‍ 24, 25 എന്നീ തിയ്യതികളില്‍ പൊലീസിന് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം.
നേരത്തെ രണ്ടുതവണ പൊലീസ് രംഗോലിയെയും കങ്കണയെയും വിളിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഒക്ടോബര്‍ 26, 27 തിയ്യതികളിലായി കോടതിക്ക് മുമ്പില്‍ ഹാജരാവാനായിരുന്നു ആദ്യ നിര്‍ദ്ദേശം. ഈ ദിവസങ്ങളില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ പത്തിനും പതിനൊന്നിനും വിളിപ്പിച്ചു എന്നാല്‍ അന്നും ഇരുവര്‍ക്കും ഹാജരാവാനിയിരുന്നില്ല.
സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും നവംബര്‍ 15 ന് കോടതിക്ക് മുമ്പില്‍ ഹാജരാവുമെന്നുമാണ് അഭിഭാഷകന്‍ മുഖേന കങ്കണ നേരത്തെ പൊലീസിനെ അറിയിച്ചത്.
ബോളിവുഡ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവര്‍ അലി സയിദ് ആണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ പരാതി നല്‍കിയത്. ഇരുവരുടെയും ട്വീറ്റുകള്‍ മതപരമായ സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.
ഇതേതുടര്‍ന്ന് മതവിവാരം വ്രണപ്പെടുത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.