Advertisement
Kerala
സംസ്ഥാനത്ത് 250 ബാറുകള്‍ കൂടി തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 25, 02:19 pm
Friday, 25th August 2017, 7:49 pm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂട്ടിയ 250 ബാറുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍. ബാറുകള്‍ തുറക്കാന്‍ സംബന്ധിച്ച് എക്‌സൈസ് വകുപ്പ് അനുമതി നല്‍കി.

എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസാണ് ഉത്തരവിറക്കിയത്. ദേശീയ പാതകളുടെയും സംസ്ഥാനപാതകളുടെയും നഗരപരിധിയിലുള്ള ബാറുകള്‍ തുറക്കാമെന്ന കോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് കോടതി പുറത്തുവിട്ടത്.


Also Read: ‘ദല്‍ഹിയിലുമുണ്ടെടാ പിടി’; വിവാദ ആള്‍ദൈവം റാം റഹീമിനെ പുകഴ്ത്തിയ നരേന്ദ്രമോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


നേരത്തെ ദേശീയ പാതയ്ക്ക് 500 മീറ്റര്‍ പരിധിയിലുള്ള ബാറുകള്‍ പൂട്ടണമെന്ന കോടതി നിര്‍ദ്ദേശം മറികടക്കാന്‍ മന്ത്രിസഭായോഗം ചേര്‍ന്ന് പാതകള്‍ ഡിനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ സുപ്രീം കോടതി മുന്‍സിപ്പല്‍ പരിധിയിലെ ബാറുകള്‍ക്ക് നിയന്ത്രണമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ ദേശീയ-സംസ്ഥാനപാതകള്‍ കടന്നുപോകുന്ന മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നതിനുള്ള തടസങ്ങളെല്ലാം നീങ്ങി. കോടതി നിലപാടോടെ മന്ത്രിസഭാ തീരുമാനവും പിന്‍വലിക്കും.