ഒരു ഫിലിം ഫെസ്റ്റിവലില്‍ ഏഴില്‍ മാരന്‍ എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ചാര്‍ളി ചാപ്ലിന്റെ ‘സിറ്റി ലൈറ്റ്‌സ്’ എന്ന സിനിമ കാണാനിടയാകുന്നു. ആ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതുപോലെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹവും തോന്നുന്നു. അയാള്‍ നായകനാകാന്‍ ആദ്യം സമീപിക്കുന്നത് വടിവേലുവിനെയാണ്. എന്നാല്‍ പിന്നീട് ആ കഥ വിജയിലേക്ക് എത്തുന്നു. പലരും വിജയ് എന്ന നടന്റെ ഡൈ-ഹാര്‍ഡ് ഫാനായി മാറിയത് ‘തുള്ളാത മനവും തുള്ളും’ എന്ന ഈ ഒരൊറ്റ സിനിമ കൊണ്ടാകണം. ആ ചിത്രം റിലീസായിട്ട് ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നു.
Content Highlight: 25 Years Of Thullatha Manamum Thullum Movie