എസ്സേയ്‌സ് / പി.വി.ഷെബി
ഈ ഇരുപ്പ് തുടങ്ങിയിട്ട് അറുനൂറിലധികം ദിവസങ്ങളായി. ഒന്നരക്കിലോമീറ്ററിനപ്പുറം ഒരു അണുനിലയം മരണത്തിന്റെ മുനമ്പു പോലെ ഉയര്‍ന്നു നില്‍ക്കുമ്പോള്‍, ആ കടല്‍ക്കരയിലെ ജീവിതങ്ങളെയൊന്നാകെ കാത്തു രക്ഷിക്കാനാണ് ഇനിയും ദിവസങ്ങളെത്രയെന്നറിയാത്ത ഈ ഇരുപ്പ്.[]
കൂടംകുളത്തെ സമരനായികമാരിലൊരാളാണ് സുന്ദരി. സ്വന്തം മണ്ണിലെ കിടപ്പാടത്തില്‍ സ്വസ്ഥമായി അന്തിയുറങ്ങാനുള്ള അവകാശത്തിനായി പൊരുതിയപ്പോള്‍ സര്‍ക്കാര്‍ സുന്ദരിക്കെതിരെ ചുമത്തിയത് 78 കേസുകള്‍. 98 ദിവസത്തെ ജയില്‍ജീവിതം. വെറും കുറ്റമല്ല, രാജ്യദ്രോഹം. സ്വന്തം മണ്ണില്‍ നിന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്തത്രേ!
അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സുന്ദരിയുടെ മുഖത്ത് ഭരണകൂടത്തോടുള്ള പുച്ഛം നിറഞ്ഞു. കോടതിയില്‍ വിചാരണയ്ക്കിടെ ഇതേ ചോദ്യമുന്നയിച്ച ജഡ്ജിയുടെ മുഖത്തു നോക്കിയുള്ള അതേ ഉത്തരം സുന്ദരി ആവര്‍ത്തിച്ചു.
“ഇത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ സമ്മതമില്ലാതെയാണ് ഈ നിലയം ഇവിടെ നിര്‍മ്മിച്ചത്. ഞങ്ങളുടെ ജീവിതങ്ങള്‍ക്കു നടുവില്‍ ഇതു വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലേ? ഞങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചവരാണ് ഈ സര്‍ക്കാര്‍. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ പൊരുതിയതല്ലാതെ എന്തു ദേശദ്രോഹമാണ് ഞങ്ങള്‍ ചെയ്തത്?”
സമരപ്പന്തലിനു പിന്നില്‍ നിരനിരയായി മുക്കുവവീടുകളാണ്. തൊട്ടപ്പുറം വിശാലമായ കടല്‍. ഉപ്പു മാത്രമല്ല, കടലില്‍ ഒരുപാടു മനുഷ്യജീവിതങ്ങളുടെ കണ്ണീരും കലര്‍ന്നിരിക്കുന്നു. മൂന്നു സമുദ്രങ്ങളും സംഗമിച്ച് വിവിധ നിറങ്ങളില്‍ കലങ്ങി മറിയുന്ന തിരകളുടെ സൗന്ദര്യക്കാഴ്ചയാണ് കന്യാകുമാരി. ഒരേ കരയിലായി ശാന്തമായ കന്യാകുമാരിയും അപ്പുറത്ത് സംഘര്‍ഷഭരിതമായ കൂടംകുളവും.
സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഇനിയും കണ്ണു തുറന്നു നോക്കാത്ത കൂടംകുളം സമരത്തിന് കാല്‍നൂറ്റാണ്ടു തികയുന്നു. കടലിനോടു പൊരുതി നിത്യജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികളായ അവര്‍ക്ക് ഈ വര്‍ഷത്തെ മേയ് ദിനം ഒരു തൊഴിലാളിദിനം മാത്രമായിരുന്നില്ല. സമരജീവിതത്തിലേയ്ക്കിറങ്ങാന്‍ ഓര്‍മ്മയുടെ കനലുകള്‍ സമ്മാനിച്ച ഒരു പ്രക്ഷോഭത്തുടക്കത്തിന്റെ രക്തദിനമാണ്.
കിലോമീറ്ററുകള്‍ക്കകലെ കന്യാകുമാരി കടല്‍ക്കര വേദിയായ, കുടംകുളം ആണവനിലയത്തിനെതിരെയുള്ള ആദ്യസമരത്തിന്റെ ഓര്‍മ്മദിനം. കരയിലെ രക്തം കടലിലേയ്ക്കും ജീവിതത്തിന്റെ ഉപ്പിലേയ്ക്കും പരന്നൊഴുകിയ ആ ദിവസത്തിന് ഇരുപത്തഞ്ചു വയസ്സു തികയുന്നു. ചോദ്യത്തിനും ഉത്തരത്തിനും നടുവിലെ ഒരു വിടവായി ഇന്നും പൂരിപ്പിക്കപ്പെടാതെ കിടക്കുകയാണ് കൂടംകുളം.
“ഇത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ സമ്മതമില്ലാതെയാണ് ഈ നിലയം ഇവിടെ നിര്‍മ്മിച്ചത്. ഞങ്ങളുടെ ജീവിതങ്ങള്‍ക്കു നടുവില്‍ ഇതു വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലേ? ഞങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചവരാണ് ഈ സര്‍ക്കാര്‍. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ പൊരുതിയതല്ലാതെ എന്തു ദേശദ്രോഹമാണ് ഞങ്ങള്‍ ചെയ്തത്?”
സുന്ദരിയടക്കമുള്ള ആയിരങ്ങള്‍ കൂടംകുളം ആണവനിലയത്തിന്റെ സമീപപ്രദേശമായ ഇടിന്തകരൈയില്‍ രാപ്പകല്‍ ഭേദമില്ലാതെ ലൂര്‍ദ്ദ് മാതാ ദേവാലയത്തിനോടു ചേര്‍ന്ന് പന്തലുകെട്ടി നീതിക്കായി കാത്തു കിടക്കുന്നു. സമരച്ചൂടറിയാന്‍ ഇടിന്തകരൈയില്‍ ചെന്നപ്പോഴാണ് തടവറയ്ക്കും കേസുകള്‍ക്കും കീഴ്‌പ്പെടുത്താനാവാത്ത സുന്ദരിയെ കണ്ടു സംസാരിച്ചത്. കൂടംകുളം പ്രക്ഷോഭത്തില്‍ ഏറ്റവുമധികം കേസുകള്‍ കെട്ടിച്ചമച്ചക്കപ്പെട്ട സ്ത്രീ.
ഭരണകൂടം എന്തുകൊണ്ടാണ് സുന്ദരിയെ ഭയക്കുന്നതെന്ന് നിശ്ചയദാര്‍ഢ്യത്തോടെയുള്ള അവരുടെ വാക്കുകളില്‍ നിന്നു തന്നെ ബോധ്യമായി. ഫുക്കുഷിമ ആണവ ദുരന്തത്തിനു ശേഷം കൂടംകുളം പ്രക്ഷോഭം ശക്തമായപ്പോള്‍ മുന്‍നിരയിലായിരുന്നു സുന്ദരി. കടല്‍ക്കരയില്‍ ഒത്തുകൂടി, കഴുത്തു മുട്ടുവോളം മണലിലും മണിക്കൂറുകളോളം കടല്‍വെള്ളത്തിലും നിന്നുള്ള സമരദിനങ്ങള്‍.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതിന് സുന്ദരി അറസ്റ്റിലായി. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ആളുകള്‍ ചിതറിയോടി. മുന്‍നിരയിലുണ്ടായിരുന്ന സുന്ദരിയെ അറസ്റ്റു ചെയ്തു. ഭര്‍ത്താവും മക്കളും കൂട്ടംതെറ്റി മറ്റെവിടെയോ ആയി. അറസ്റ്റിലായി നിരന്തരം പോലീസ് പീഡിപ്പിച്ച കഥ സുന്ദരി പറഞ്ഞു തുടങ്ങി.
“ഞങ്ങള്‍ ഏഴു സ്ത്രീകളെ അറസ്റ്റു ചെയ്തു. കക്കൂസിനോടു ചേര്‍ന്നുള്ള ഒരു ഇടുങ്ങിയ വഴിയില്‍ ഏഴു പേരെയും ഒന്നിച്ചിരുത്തി. ഒന്നനങ്ങാന്‍ പോലും വയ്യാതെ രണ്ടു ദിവസം അങ്ങനെ ഇരിക്കേണ്ടി വന്നു. മൂന്നാം ദിവസം അര്‍ധരാത്രിയാണ് കോടതിയില്‍ ഹാജരാക്കിയത്. ഒരു ദിവസത്തിനു ശേഷം ജയിലിലാക്കി. കൊലക്കുറ്റം ചെയ്തവരെപ്പോലെയായിരുന്നു ഞങ്ങളോടുള്ള പെരുമാറ്റം. ഉടുവസ്ത്രം വരെ അഴിച്ചു പരിശോധിച്ചു.
ഒരു ഹാളില്‍ അമ്പതു പേരെ തടവിലിട്ടു. ഭക്ഷണവും ഉറക്കവുമൊക്കെ അതേ സ്ഥലത്തു തന്നെ. ഒരു ദിവസം പോലീസുകാര്‍ വന്ന് അടിവസ്ത്രം ഊരാന്‍ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ച് ഞങ്ങള്‍ മൂന്നു ദിവസം നിരാഹാരം കിടന്നു. അപ്പോള്‍ പോലീസുകാര്‍ പിന്തിരിഞ്ഞു. പിന്നീട് ഈ സമരം നടത്തിയതിനും ഞങ്ങള്‍ക്കെതിരെ കേസെടുത്തു.
കൊതുകുശല്യം കാരണം ഉറങ്ങാനേ കഴിഞ്ഞില്ല. ഒരു രുചിയുമില്ലാത്ത മോശം ഭക്ഷണം വിളമ്പിത്തന്നു. അടുക്കളയില്‍ നിന്നും ഒരു അച്ചാര്‍ പോലും എടുക്കാന്‍ സമ്മതിച്ചില്ല. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ വരെ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങിയില്ല. വെള്ളം കുടിക്കാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു. ബാത്ത് റൂമിനു സമീപത്തു വെച്ചിരുന്ന വെള്ളം പലപ്പോഴും കുടിക്കാനാവാതെ ഞങ്ങള്‍ ദാഹം സഹിച്ചു.
തടവുജീവിതം ഞങ്ങള്‍ സിനിമയിലേ കണ്ടിട്ടുള്ളൂ. യഥാര്‍ഥത്തില്‍ അത് അനുഭവിക്കേണ്ടി വന്നു. ജയില്‍ മോചിതയായെങ്കിലും മധുരയിലെ പോലീസ് സ്‌റ്റേഷനില്‍ ദിവസവും ഒപ്പിടാന്‍ ഉത്തരവുണ്ടായി. അതിനായി അവിടെത്തന്നെ താമസിച്ചു. പിന്നീട് എല്ലാ തിങ്കളാഴ്ചയും ഇടിന്തകരൈയ്ക്കടുത്തുള്ള സ്‌റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന വ്യവസ്ഥയില്‍ നാട്ടില്‍ പോവാന്‍ സമ്മതിച്ചു. ചുരുക്കത്തില്‍ ആറു മാസമായിരുന്നു ജയില്‍ജീവിതം.”
അടുത്ത പേജില്‍ തുടരുന്നു
ഇടയ്‌ക്കൊന്നു ചോദിച്ചു. സര്‍ക്കാരും പാര്‍ട്ടികളും പോലീസുകാരും എല്ലാവരും ഒരുമിച്ചെതിര്‍ക്കുമ്പോഴും ഇങ്ങനെ സമരമിരിക്കാന്‍ പേടിയില്ലേ?
സുന്ദരി: ഇപ്പോള്‍ എനിക്കൊരു പേടിയുമില്ല. ജയിലില്‍ കിടന്നാല്‍ ധൈര്യം താനേ വന്നോളും. ഞങ്ങളുടെ ഈ സമരം ന്യായത്തിനു വേണ്ടിയുള്ളതാണ്. ഞാന്‍ ചത്താലും എന്റെ മകന്‍ ഈ സമരത്തിലുണ്ടാവും. എന്തുവില കൊടുത്തും ഈ ആണവനിലയം ഞങ്ങള്‍ പൂട്ടിക്കും.[]
അവര്‍ (സര്‍ക്കാര്‍) ധൈര്യമുണ്ടെങ്കില്‍ ഇതു തുറക്കാന്‍ വരട്ടെ. ഞങ്ങളുടെ ശവത്തിന്മേല്‍ നിന്നു മാത്രമേ അവര്‍ക്ക് പ്ലാന്റ് തുറക്കാന്‍ കഴിയൂ. നിയമം ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയും വേണ്ട. ഒരു പാര്‍ട്ടിക്കും ഇനിയിവിടെ വോട്ടില്ല.
പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍ കുത്തിയിരിപ്പു സമരം നടത്താതെ ഇപ്പോള്‍ എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്നാണ് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ചോദ്യം.
അതിന് എനിക്കു മാത്രമല്ല, ഇവിടെയുള്ള എല്ലാവര്‍ക്കും ഉത്തരമുണ്ട്. അന്ന് സുനാമിത്തിരകള്‍ ആഞ്ഞടിച്ചിരുന്നില്ല. ഫുക്കുഷിമയില്‍ ദുരന്തമുണ്ടായില്ല. ഇരുപതു വര്‍ഷം മുമ്പ് കുട്ടിയായിരുന്നു ഞാന്‍. ആണവവികിരണത്തെക്കുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. ഇപ്പോള്‍ അതിനെപ്പറ്റിയൊക്കെ എനിക്കറിയാം. ആണവനിലയത്തിന്റെ അപകടവും ഞങ്ങളുടെ അവകാശത്തെക്കുറിച്ചുമൊക്കെ തിരിച്ചറിവുണ്ട്. അതുകൊണ്ട് സമരം ചെയ്യുന്നു.
എനിക്ക് സര്‍ക്കാരിനോടും ഒന്നു ചോദിക്കാനുണ്ട്. കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്ന് ഇടയ്ക്കിടെ പ്രധാനമന്ത്രി പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഞങ്ങള്‍ നാട്ടുകാരോട് സംസാരിക്കാന്‍ വരാത്തതെന്താണ് ?
നേരിട്ടു ഞങ്ങളോട് ഒന്നും പറയാതിരിക്കണമെങ്കില്‍ കൂടംകുളം നിലയത്തിന് എന്തോ പ്രശ്‌നമുണ്ട് എന്നല്ലേ അര്‍ഥം?
ഞങ്ങള്‍ അവിടെ വന്നാല്‍ ശരിയാവില്ല. അവിടെയുള്ളവര്‍ വിദ്യാഭ്യാസമില്ലാത്തവരാണ് എന്നായിരുന്നു ഒരു തവണ നേതാക്കളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞ മറുപടി. നിങ്ങള്‍ ഒന്നും പറയണ്ട, നാട്ടുകാര്‍ ചോദിക്കുന്നതിന് ഉത്തരം നല്‍കിയാല്‍ മാത്രം മതിയെന്ന് നേതാക്കള്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ വന്നില്ല.
എന്റെ മണ്ണിനെക്കുറിച്ചു പറയാനും അവിടെ ജീവിക്കാനും എനിക്ക് അവകാശമില്ലേ? ഞാന്‍ ജീവിക്കുന്നിടത്ത് ഏതെങ്കിലും പദ്ധതി തുടങ്ങുമ്പോള്‍ എന്റെയും സമ്മതം വേണ്ടേ? ഇതു പറഞ്ഞ ഞങ്ങള്‍ രാജ്യദ്രോഹികളായി. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാനും ഞങ്ങള്‍ക്കു വിലക്കുണ്ട്. എന്നാല്‍ ഇതൊന്നും പറയാതിരിക്കാന്‍ നിവൃത്തിയില്ല.
ജീവഭീഷണിയില്ലാതെ ജീവിക്കാനായി ഒരു ജനത നടത്തുന്ന സമരം സര്‍ക്കാര്‍ എങ്ങനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണമാണ് സുന്ദരി. സമരത്തിന്റെ പേരില്‍ ജയിലിലായത് സുന്ദരിയടക്കം 205 ഗ്രാമീണര്‍. അറസ്റ്റും തടവും ഇപ്പോഴും തുടരുന്നു. രണ്ടു പേര്‍ ഇപ്പോഴും ജയിലിലാണ്. ഇടിന്തകരൈ സമരപ്പന്തലിലുള്ള ഓരോരുത്തര്‍ക്കും ഇത്തരത്തിലുള്ള ഒരുപാടു കഥകള്‍ പറഞ്ഞു തരാനുണ്ട്.
രണ്ടു വര്‍ഷത്തെ സമരത്തിനുള്ളില്‍ ഇതിനകം 2,23,000 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 5200 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഗാന്ധിയന്‍ രീതിയില്‍ സത്യാഗ്രഹമിരുന്നതല്ലാതെ, അവരാരും പോലീസിനെ അക്രമിക്കാനോ കല്ലെറിയാനോ പോയില്ല.
ഇടിന്തകരൈ, കൂടംകുളം, കൂത്തന്‍കുളി, വൈരാഗിനഗര്‍ എന്നീ ഊരുകളോടു ചേര്‍ന്നാണ് കൂടംകുളം ആണവനിലയം. ഈ ഊരുകളിലായി അരലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികള്‍ വസിക്കുന്നു. ഇതില്‍ പകുതിയോളം പേര്‍ക്കെതിരെയാണ് സമരത്തിന്റെ പേരില്‍ പോലീസ് കേസെടുത്തത്.
ജനരോഷം ഒരിക്കല്‍ പോലും സംഘര്‍ഷത്തിലേയ്ക്ക് അതിരു കടന്നില്ല. ഉണ്ടായ സംഘര്‍ഷങ്ങളാവട്ടെ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസിന്റെ കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജ്ജുമൊക്കെയായിരുന്നു.
ഇടിന്തകരൈ, കൂടംകുളം, കൂത്തന്‍കുളി, വൈരാഗിനഗര്‍ എന്നീ ഊരുകളോടു ചേര്‍ന്നാണ് കൂടംകുളം ആണവനിലയം. ഈ ഊരുകളിലായി അരലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികള്‍ വസിക്കുന്നു. ഇതില്‍ പകുതിയോളം പേര്‍ക്കെതിരെയാണ് സമരത്തിന്റെ പേരില്‍ പോലീസ് കേസെടുത്തത്.
ഇടിന്തകരൈയിലാണ് സ്ഥിരം സമരവേദി. ചുറ്റുപാടുമുള്ള ഗ്രാമീണര്‍ ദിവസവും ഈ സമരപ്പന്തലിലെത്തും. അവിടെ വീട്ടില്‍ അന്തിയുറങ്ങുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. മണലിട്ട നിലത്ത് ഓല കൊണ്ടു മേഞ്ഞ സമരപ്പന്തലിലാണ് മിക്കവരുടെയും രാപ്പകലുകള്‍.
കുഞ്ഞുങ്ങള്‍ക്കായി പന്തലില്‍ തന്നെ തൊട്ടില്‍കെട്ടി അവരെ അവിടെ കിടത്തിയുറക്കും. വര്‍ത്തമാനം പറഞ്ഞും ചര്‍ച്ച നടത്തിയും സര്‍ക്കാരിന്റെ പ്രശ്‌നപരിഹാരത്തിനു കാത്തിരുന്നും സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരുമൊക്കെ ഒരേ പന്തലിനു കീഴില്‍ താമസിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വചിത്രമാണ് ഇടിന്തകരൈ. ഒറ്റവാക്കില്‍ വിശേഷിപ്പിച്ചാല്‍ ഒരു സമരഗ്രാമം.!
ഇടിന്തകരൈക്കാര്‍ക്ക് ഗ്രാമത്തിനു വെളിയില്‍ പോവാനാവില്ല. പുറത്തിറങ്ങി എന്നറിഞ്ഞാല്‍ പോലീസ് അറസ്റ്റു ചെയ്യും. അത്രയേറെ കേസുകള്‍ ഓരോരുത്തരുടെയും പേരിലുണ്ട്. അസുഖം വന്നാല്‍ ചികിത്സിക്കണമെങ്കില്‍ ഗ്രാമത്തില്‍ തന്നെയുള്ള ഡിസ്‌പെന്‍സറിയില്‍ പോവുകയേ നിവൃത്തിയുള്ളൂ.
കന്യാകുമാരി, നാഗര്‍കോവില്‍ റൂട്ടുകല്‍ലുള്ള ബസ്സുകള്‍ മണിക്കൂര്‍ ഇടവിട്ട് ഇടിന്തകരൈ, കൂടംകുളം വഴി സര്‍വ്വീസുണ്ടായിരുന്നു. സമരം തുടങ്ങിയതോടെ സര്‍ക്കാര്‍ അതു റദ്ദാക്കി. ഇടിന്തകരൈയിലെ രണ്ടായിരത്തിലേറെ പേര്‍ സംസ്ഥാനത്തിനു പുറത്തു ജോലിയെടുക്കുന്നു. ഇവര്‍ക്കാര്‍ക്കും പലപ്പോഴും വീട്ടിലെത്താന്‍ കഴിയാറില്ല.
തൊഴിലെടുക്കാന്‍ പോലും പുറത്തു പോകാനാവാതെ സമരപ്പന്തലില്‍ തന്നെ കെട്ടിക്കിടക്കുന്നവരോട് ജീവിക്കാന്‍ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോള്‍ നേതാക്കളിലൊരാളായ പീറ്റര്‍ മില്‍ട്ടണ്‍ പറഞ്ഞു. “ഭക്ഷണം കുറവാണ്, വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.”
ഒരു വിഷമവുമില്ലാതെയായിരുന്നു ഉത്തരം. ഏതു കെടുതിക്കും കീഴടങ്ങാതെ സമരം വിജയിപ്പിച്ചേ അടങ്ങൂവെന്ന ഉറച്ച തീരുമാനം. രണ്ടു പേര്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോവുകയാണെങ്കില്‍ മൂന്നാമന്‍ സമരത്തിനെത്തും. ബീഡി തെറുത്തും അതു വിറ്റും സ്ത്രീകളും അധ്വാനത്തില്‍ പങ്കാളിയാവുന്നു.
അടുത്ത പേജില്‍ തുടരുന്നു
106 വര്‍ഷം പഴക്കമുള്ളതാണ് ലൂര്‍ദ്ദ് മാതാ പള്ളി. ഈ ദേവാലയത്തിന്റെ മുറ്റത്താണ് സമരപ്പന്തല്‍. ഇവിടുത്തെ വിശ്വാസികളാണ് സമരക്കാരില്‍ ഭൂരിപക്ഷവും. നേരെ എതിരായി ഒരു ഗണപതിക്കോവില്‍. പ്രദേശത്ത് നൂറിലേറെ ഹിന്ദുമതവിശ്വാസികളും താമസിക്കുന്നു.[]
എന്നാല്‍ വിശ്വാസമോ രാഷ്ട്രീയമോ നോക്കാതെ ഗ്രാമവാസികളെല്ലാം ദേവാലയത്തിനു മുന്നിലെ പന്തലില്‍ ദിവസവും ഒത്തു ചേരും. ദേവാലയത്തിനു മുന്നിലെ പന്തലില്‍ പുഷ്പഹാരമണിയിച്ച്, സമരത്തിനിടെ പോലീസിന്റെ വെടിയേറ്റും അക്രമത്തിലും കൊല്ലപ്പെട്ട സഹായം, അന്തോണി ജോണ്‍, റോസ്‌ലി, രാജശേഖര്‍ എന്നിവരുടെ ചിത്രങ്ങള്‍.
പോലീസ് വരുമെന്ന് അവര്‍ക്കു ഭയമില്ല. ഗ്രാമീണരെല്ലാം ഒരു മനസ്സായി പ്രതിഷേധിക്കുന്ന ഇടിന്തകരൈയില്‍ വരാന്‍ പോലീസിനുമാവില്ല. ആയിരക്കണക്കിനു പോലീസുകാര്‍ നാലു തവണ ദേവാലയത്തിനടുത്തെത്തി. അവര്‍ മാര്‍ച്ച് പാസ്റ്റ് നടത്തി ഭീകരാന്തരീക്ഷമുണ്ടാക്കി. വീടുകളില്‍ സെര്‍ച്ചു നടത്തിയും ദേവാലയത്തിലെ ദൈവരൂപങ്ങള്‍ അടിച്ചു തകര്‍ത്തും പ്രകോപനമുണ്ടാക്കി. എന്നാല്‍ സമരക്കാരെ ഒന്നും ചെയ്യാനായില്ല.
ഒരു ദിവസം വിചാരിച്ചിരിക്കാതെ മിന്നല്‍ വേഗത്തില്‍ പോലീസ് സംഘം ദേവാലയത്തിനു മുന്നിലെത്തി. ഉള്ളവരെ അറസ്റ്റു ചെയ്തുകൊണ്ടു പോവുകയായിരുന്നു ലക്ഷ്യം. സമരക്കാര്‍ പന്തലില്‍ നിന്നു മാറി പലയിടങ്ങളിലായിരുന്നു. പോലീസ് ഈ അവസരം നന്നായി ഉപയോഗിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സമരക്കാരിലൊരാള്‍ പള്ളിയുടെ കൂറ്റന്‍ മണിയടിച്ചു. ഗ്രാമവാസികളെല്ലാം ഓടിക്കൂടി ഒന്നടങ്കം സമരപ്പന്തലിലെത്തി. പതിനായിരങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍ത്തതോടെ പോലീസിനു മടങ്ങാതെ നിവൃത്തിയില്ലെന്നായി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ദിവസവുമൊഴിയാതെ, രാഷ്ട്രീയനേതൃത്വങ്ങളുടെ പിന്‍ബലമില്ലാതെ ഒരു പ്രാദേശികജനസമൂഹം അതിജീവനത്തിനായി പോരാടുന്ന കാഴ്ച ഇന്ത്യന്‍ ചരിത്രത്തിലെ അത്യപൂര്‍വ്വമായ പ്രതിഭാസമാണ്. കൂടംകുളം ജനത കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യങ്ങളും ഭരണകൂടത്തിന്റെ ഉത്തരങ്ങളും ചേരുംപടി ചേരുന്നില്ലെന്ന യാഥാര്‍ഥ്യമാണ് ഈ പ്രക്ഷോഭം ഇന്നും തുടരുന്നതിന്റെ കാരണം.
പ്രതിഷേധക്കാരോടു ചോദിച്ചാല്‍ മണിയെക്കുറിച്ച് അവര്‍ പറയും”ഈ മണിയാണ് ഞങ്ങളുടെ ശക്തി. ഇതൊന്നടിച്ചാല്‍ എത്ര ദൂരെയാണെങ്കിലും ഞങ്ങള്‍ സമരപ്പന്തലില്‍ ഓടിയെത്തും.” സമരത്തിനു കുത്തിയിരിക്കാന്‍ കടല്‍ത്തീരം പോലെ, പന്തലില്‍ പാകിയിട്ട മണല്‍ത്തരി പോലെ, സമരത്തെയും സമരക്കാരെയും ഇണക്കിച്ചേര്‍ക്കുന്ന ഒരു കരുതലാണ് ഈ പള്ളിമണി. ഇങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനെയെല്ലാം അവര്‍ സമരായുധങ്ങളാക്കി.
ഗ്രാമവാസികളെ വിഘടിപ്പിക്കാനും സര്‍ക്കാരിന്റെ ശ്രമമുണ്ടായി. ഇടിന്തകരൈ ഊരടക്കമുള്ള 13 പഞ്ചായത്തുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ആസ്പത്രികള്‍ നിര്‍മ്മിക്കാമെന്നു വാഗ്ദാനം ചെയ്തു. ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് തങ്ങളുടെ വായടപ്പിക്കാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ സമരക്കാര്‍ ഇതിനൊന്നും വഴങ്ങിയില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ദിവസവുമൊഴിയാതെ, രാഷ്ട്രീയനേതൃത്വങ്ങളുടെ പിന്‍ബലമില്ലാതെ ഒരു പ്രാദേശികജനസമൂഹം അതിജീവനത്തിനായി പോരാടുന്ന കാഴ്ച ഇന്ത്യന്‍ ചരിത്രത്തിലെ അത്യപൂര്‍വ്വമായ പ്രതിഭാസമാണ്. കൂടംകുളം ജനത കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യങ്ങളും ഭരണകൂടത്തിന്റെ ഉത്തരങ്ങളും ചേരുംപടി ചേരുന്നില്ലെന്ന യാഥാര്‍ഥ്യമാണ് ഈ പ്രക്ഷോഭം ഇന്നും തുടരുന്നതിന്റെ കാരണം.
അണുവികിരണം, ആണവനിലയം എന്നിവയൊക്കെ ഈ മുക്കുവജനതയ്ക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതിന്റെ വിപത്ത് ഊണിലും ഉറക്കത്തിലും അവരെ ഭീതിപ്പെടുത്തുന്നു.
വാസ്തവത്തില്‍ ഒരു ഗ്രാമജനത ഒറ്റക്കെട്ടായി ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ഭരണകൂടം മറുപടിയാവേണ്ടതല്ലേ? ഇങ്ങനെയൊരു തിരിച്ചറിവെങ്കിലും കൂടംകുളം പ്രക്ഷോഭത്തോട് രാഷ്ട്രീയപ്പാര്‍ട്ടികളും സമൂഹവും കാണിക്കേണ്ടതല്ലേ? ഇത്തരം പ്രശ്‌നങ്ങളെയാണ് കൂടംകുളം സമരം അഭിസംബോധന ചെയ്യുന്നത്.
ആണവനിലയം നിര്‍മ്മിക്കാനുള്ള സ്ഥലപരിശോധനയ്ക്കായി 1986ല്‍ ഉദ്യോഗസ്ഥരെത്തിയതു മുതലാണ് കൂടംകുളം സമരം തുടങ്ങിയത്. കടപ്പുറത്തുള്ള ഏതാനും കൂട്ടങ്ങളിലൊതുങ്ങിയതായിരുന്നു ആ സമരം. അതേവര്‍ഷം ഉക്രെയിനിലെ ചെര്‍ണോബില്‍ ആണവദുരന്തമുണ്ടായതിന്റെ ഭീതി ഈ സമരത്തിനു വഴിയൊരുക്കി.
കന്യാകുമാരിയിലെ മണല്‍ത്തരിയില്‍ കലര്‍ന്ന ആ ചോരയുടെ ചൂടില്‍ നിന്നും കൂടംകുളം പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജി ക്കുകയായിരുന്നു. എതിര്‍പ്പുകളൊന്നും വകവെയ്ക്കാതെ സര്‍ക്കാര്‍ ആറായിരം ഏക്കറില്‍ കൂടംകുളം നിലയം പണിതുയര്‍ത്തി.
ഇന്ത്യയിലും ഒരു ദുരന്തത്തിനു സാഹചര്യമൊരുങ്ങുന്നതിനെതിരെ ജനവികാരമാളി. പിന്നീട് നിര്‍മ്മാണത്തിനായി നടപടി തുടങ്ങിയപ്പോള്‍ 1988ല്‍ വീണ്ടും പ്രക്ഷോഭമാരംഭിച്ചു. 1989 മേയ് ദിനത്തില്‍ അരലക്ഷത്തോളം പേര്‍ കന്യാകുമാരിയിലെ കടല്‍ക്കരയില്‍ ഒത്തുകൂടി. നാഷണല്‍ ഫിഷര്‍മെന്‍ ഫെഡറേഷന്‍, കേരളത്തിലെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി.
കവയിത്രി സുഗതകുമാരി, ഫാ. തോമസ് കോച്ചേരി തുടങ്ങിയവര്‍ സമരത്തിന്റെ മുന്നണിയില്‍ നിന്നു. പോലീസ് സ്‌റ്റേഷനിലേയ്ക്ക് സമാധാനപരമായി മാര്‍ച്ചു ചെയ്തവര്‍ക്കെതിരെ പോലീസ് വെടിയുതിര്‍ത്തു. രണ്ടു പേര്‍ രക്തസാക്ഷികളായി. കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.
കന്യാകുമാരിയിലെ മണല്‍ത്തരിയില്‍ കലര്‍ന്ന ആ ചോരയുടെ ചൂടില്‍ നിന്നും കൂടംകുളം പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. എതിര്‍പ്പുകളൊന്നും വകവെയ്ക്കാതെ സര്‍ക്കാര്‍ ആറായിരം ഏക്കറില്‍ കൂടംകുളം നിലയം പണിതുയര്‍ത്തി.
നിലയത്തിനെതിരെ സമരം പലപ്പോഴായി തുടരുന്നുണ്ടായിരുന്നെങ്കിലും 2011 മാര്‍ച്ച് 12ല്‍ സുനാമിയടിച്ചതിനെ തുടര്‍ന്നുള്ള ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തം വീണ്ടും ആണവനിലയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.
ഇതോടെ നിരന്തരമായ സമരത്തിന് കുടംകുളം നിവാസികള്‍ തുനിഞ്ഞിറങ്ങി. സുനാമിത്തിരകള്‍ തങ്ങളുടെ തീരത്തും മരണവും നാശനഷ്ടങ്ങളും വിതച്ചതിന്റെ ഭീതിദമായ അനുഭവമുള്ള ഒരു ജനത കടല്‍ത്തീരത്തുള്ള ആണവനിലയത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ഇടയാക്കിയതിന്റെ ആശങ്ക ആരും കാണാതിരുന്നു കൂടാ.
അടുത്ത പേജില്‍ തുടരുന്നു
കൂടംകുളത്തുകാര്‍ ഇങ്ങനെ പറയുന്നു. സുനാമിയെന്ന ദുരന്തം ഉണ്ടാവുന്നതിനു മുമ്പുള്ളതാണ് റഷ്യയുമായുള്ള ഉടമ്പടിയിലുള്ള ഈ ആണവനിലയം. തങ്ങളുടെ കടല്‍ത്തീരത്ത് സുനാമി ഇനിയും വരില്ലെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പു നല്‍കാനാവും?[]
ഇന്തോനേഷ്യയില്‍ സുനാമിയടിച്ചപ്പോള്‍ ആറു മണിക്കൂറിനുള്ളില്‍ കന്യാകുമാരിയിലെ കടല്‍ത്തീരത്തെത്തി നാശം വിതച്ചു. ഇവിടെ മരിച്ചവരുടെ മൃതദേഹത്തില്‍ വെള്ള പുതയ്ക്കാന്‍ പോലും സര്‍ക്കാരിന്റെ ആരുമെത്തിയില്ല. ഞങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരു സര്‍ക്കാര്‍ വണ്ടിയും വന്നില്ല.
അപ്പോള്‍ ഇനിയൊരു ആണവദുരന്തം കൂടിയുണ്ടായാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ പെരുമാറ്റം! ഞങ്ങളും മനുഷ്യരല്ലേ?
ദുരന്തമുണ്ടായാല്‍ ഞങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറയട്ടെ. ആണവനിലയത്തിന്റെ ഒന്നരക്കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഞങ്ങളുടെയൊക്കെ താമസം. അണുവികിരണമുണ്ടായാല്‍ ഞങ്ങളൊക്കെ എന്തു ചെയ്യും.?
പന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള ചെട്ടിക്കുളം ടൗണ്‍ഷിപ്പിലാണ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും ആണവനിലയത്തിലെ ശാസ്ത്രജ്ഞരുമൊക്കെ താമസം. എന്തിനാണ് അവര്‍ ഇത്രയും ദൂരെപ്പോയി താമസിക്കുന്നത്?
ആണവനിലയത്തിനടുത്തു താമസിക്കാന്‍ ധൈര്യമില്ലാഞ്ഞിട്ടല്ലേ? ദുരന്തമുണ്ടായാല്‍ അവരൊക്കെ സ്വന്തം ജീവന്‍ രക്ഷിക്കുമോ അതോ ഞങ്ങളെ രക്ഷപ്പെടുത്താന്‍ ഓടി വരുമോ?
ആണവമാലിന്യം റഷ്യയില്‍ കൊണ്ടുപോയി കളയുമെന്നായിരുന്നു നേരത്തെയുള്ള ഉടമ്പടി. എന്നാല്‍ ഇപ്പോള്‍ പറയുന്നു, അത് ഇവിടെത്തന്നെ നിക്ഷേപിക്കുമെന്ന്. അണുവികിരണമുണ്ടാക്കുന്ന ഈ മാലിന്യം എവിടെ കളയാനാണ് സര്‍ക്കാരിന്റെ പദ്ധതി?
അടുത്തിടെ കേന്ദ്രമന്ത്രി നാരായണസ്വാമി തന്നെ പറഞ്ഞു, നിലയത്തിന്റെ ഒരു വാല്‍വ് പൊട്ടിയെന്ന്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോടു തുറന്നു പറയൂ. നിലയത്തില്‍ ഇപ്പോഴും അറ്റകുറ്റപ്പണികളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നു.
നിലയത്തിന്റെ നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെട്ട ഒരു കരാറുകാരനെ ഞങ്ങള്‍ക്കറിയാം. അയാള്‍ കടല്‍മണ്ണ് സിമന്റില്‍ ചേര്‍ത്താണ് നിലയത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അതായത് സാധാരണ ഒരു കെട്ടിടം നിര്‍മ്മിക്കുന്ന പോലെ.
മൂന്നു മാസത്തിനുള്ളില്‍ ജോലിക്കിടെ അഞ്ചു പേര്‍ മരിച്ചു. തുറക്കാത്ത നിലയത്തില്‍ ഇപ്പോള്‍ തന്നെ പല തരത്തിലുളള അപകടങ്ങള്‍ സംഭവിക്കുന്നു. എന്നിട്ടും ആണവനിലയം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ പറയുന്നു.
നിലയത്തിന്റെ നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെട്ട ഒരു കരാറുകാരനെ ഞങ്ങള്‍ക്കറിയാം. അയാള്‍ കടല്‍മണ്ണ് സിമന്റില്‍ ചേര്‍ത്താണ് നിലയത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അതായത് സാധാരണ ഒരു കെട്ടിടം നിര്‍മ്മിക്കുന്ന പോലെ.
കടല്‍മണ്ണു സിമന്റില്‍ കുഴച്ച് വീടിന്റെ ഒരു ചുവര്‍ ഭാഗം നിര്‍മ്മിച്ച കഥ ഇടിന്തകരൈയിലെ രാജ് ലിയോണ്‍ പറഞ്ഞു തന്നു. പൊളിഞ്ഞ ചുവര്‍ താന്‍ പുനര്‍നിര്‍മ്മിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. ഇപ്പോള്‍ തന്നെ ചുവര്‍ ഭാഗങ്ങള്‍ പൊളിഞ്ഞു തുടങ്ങി. ഇങ്ങനെയുള്ള മിശ്രിതത്തില്‍ ആണവനിലയം നിര്‍മ്മിച്ചാല്‍ എന്തായിരിക്കും സ്ഥിതി?
കടല്‍ത്തീരത്തുള്ള കെട്ടിടങ്ങള്‍ പാരിസ്ഥിതികമായി പൊതുവെ ദുര്‍ബലമായിരിക്കും. അത്തരമൊരിടത്ത് ഇത്തരത്തില്‍ അശ്രദ്ധമായി ആണവനിലയം നിര്‍മ്മിച്ചാല്‍ വരുംകാല ദുരന്തത്തിന് ആരു മറുപടി പറയും.?
ഒരു തുള്ളി ഉപ്പുവെള്ളം ഉള്ളില്‍ ചെന്നാല്‍ ആണവനിലയത്തില്‍ ചോര്‍ച്ചയോ പൊട്ടിത്തെറിയോ ഉണ്ടാവും. ഇത്രയും ദുര്‍ബലമായി നിര്‍മ്മിച്ച ആണവനിലയം പൊട്ടിത്തെറിക്കില്ലെന്ന് എങ്ങനെയാണ് സര്‍ക്കാരിന് ഉറപ്പു പറയാന്‍ കഴിയുകയെന്ന് പീറ്റര്‍ മില്‍ട്ടണ്‍ പ്രദേശവാസികളുടെ ആശങ്ക പങ്കുവെച്ചു. സുരക്ഷയ്ക്ക് എന്തൊക്കെ ചെയ്തുവെന്ന് സര്‍ക്കാര്‍ ഞങ്ങളോടു വന്നു വിശദീകരിക്കട്ടെ.
സംസാരത്തിനിടെ മുക്കുവസ്ത്രീ ലീല സമരപ്പന്തലിലേയ്ക്കു കടന്നു വന്നു. അവരുടെ വാക്കുകളിലും സര്‍ക്കാരിനെതിരെ രോഷമാളി.
താമസിക്കാന്‍ മറ്റൊരിടം സര്‍ക്കാര്‍ തന്നാല്‍ സമരം നിര്‍ത്തുമോയെന്ന് സമരക്കാരോടു ചോദിച്ചു. ഉടന്‍ വന്നു, പീറ്റര്‍ മില്‍ട്ടന്റെ മറുപടി. അപ്പോള്‍ ഞങ്ങളൊക്കെ ജീവിക്കാന്‍ എന്തു ചെയ്യും? ദിവസവും കടലില്‍ പോയി ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍. അണുവികിരണമുള്ള വെള്ളത്തില്‍ മീനുകള്‍ ചത്തൊടുങ്ങും. ആ വെള്ളം കുടിക്കാന്‍ കൊള്ളുമോ? ആണവമാലിന്യ സംസ്‌കരണ പദ്ധതി പോലും തയ്യാറാക്കാത്ത സര്‍ക്കാരിനെ ഞങ്ങളെങ്ങനെ വിശ്വസിക്കും.?
സത്യാഗ്രഹപ്പന്തലില്‍ സ്ഥിരമായിരുന്ന് അസുഖബാധിതയായ ജസീന്തയും; കൊച്ചിയിലും തിരുനെല്‍വേലിയിലുമൊക്കെയുള്ള മക്കളെ കാണാന്‍ പുറത്തേയ്ക്കു പോവാന്‍ നിവൃത്തിയില്ലാത്ത മല്‍റിട്ടസുമൊക്കെ പന്തലിലുണ്ടായിരുന്നു.
ഇരുവരും കന്യാകുമാരിയിലെ ആദ്യപ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍. മല്‍റിട്ടസിന് അന്നു പതിനഞ്ചു വയസ്സായിരുന്നു. അമ്മയ്‌ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത്, പോലീസ് മര്‍ദ്ദനമേറ്റ ഇടതുകൈമുട്ടിലെ മുറിപ്പാട് ഒരടയാളം പോലെ അവര്‍ കാണിച്ചു തന്നു. ഇന്നും അവസാനിക്കാത്ത പോരാട്ടം പോലെ ആ മുറിവ് മാഞ്ഞിട്ടില്ല.
അടുത്ത പേജില്‍ തുടരുന്നു
അറുപത്തിയഞ്ചുകാരി രത്‌നവും അന്നത്തെ സമരാനുഭവം ആവേശത്തോടെ ഓര്‍ത്തെടുത്തു. രണ്ട് അനിയന്മാര്‍ക്കും രണ്ട് അനിയത്തിമാര്‍ക്കുമൊപ്പമാണ് സമരത്തിനെത്തിയത്. ഉടന്‍ പോലീസ് വെടിവെപ്പുണ്ടായി. എല്ലാവരും ചിതറിയോടി. അമ്മയും സഹോദരങ്ങളുമൊക്കെ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. പിന്നീട് പത്തു കിലോമീറ്ററോളം നടന്ന് ഏതോ ഒരു വീട്ടില്‍ അഭയം തേടി. വളുക്കാന്‍പാറയിലെ വീട്ടിലെത്തിയതും തനിച്ചു നടന്നായിരുന്നു.[]
അമ്മയോടൊപ്പം കന്യാകുമാരി സമരത്തില്‍ പങ്കാളിയായതിന്റെ വീര്യമാണ് ഇന്നും ഇടിന്തകരൈയിലെ സമരപ്പന്തലില്‍ നേതൃത്വമാവാന്‍ പീറ്റര്‍ മില്‍ട്ടണെ പ്രേരിപ്പിച്ച ഘടകം. ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സമരത്തില്‍ സജീവമായത്. സ്വന്തം മണ്ണിനും നാടിനും വേണ്ടിയുള്ള പോരാട്ടമാണ് മുഖ്യമെന്ന് മില്‍ട്ടണ്‍ തിരിച്ചറിയുകയായിരുന്നു.
ആണവനിലയത്തെക്കുറിച്ചും സമരത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ സ്വരവും ഒരു വികാരവുമാണ്. അതു തന്നെയാണ് കുടംകുളം സമരത്തിന്റെ ശക്തി. കൈയ്യില്‍ ഒരായുധവും കരുതാതെ അവര്‍ സമരത്തില്‍ ഒരു മനസ്സായി.
ഈ മണ്ണും കടലും കാക്കാന്‍ വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അവര്‍ തോക്കുമായി വന്നപ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ വെറും മണ്ണു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരായുധരായ തങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് സന്നാഹം വന്നതിനെക്കുറിച്ച് മെല്‍റിട്ടസ് പറഞ്ഞു.
ഭീതിയുടെ ശാസ്ത്രം
ഏപ്രില്‍ അവസാനം തുറക്കുമെന്ന് വിദേശത്തു വെച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. എന്നാല്‍ നിലയം തുറക്കാതിരിക്കാന്‍ അപ്രതീക്ഷിതമായ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നാണ് ഇപ്പോഴും വൈകുന്നതിന്റെ സൂചന.
ഇതിനിടയിലാണ് കൂടംകുളം നിലയത്തിന് ഉപകരണങ്ങള്‍ വിതരണം ചെയ്ത റഷ്യന്‍ കമ്പനിയെക്കുറിച്ച് ഗുരുതരമായ ആരോപണമുയര്‍ന്നത്. ഇതോടെ ആണവനിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും പ്രദേശവാസികളുടെ ഭീതിയും ഇരട്ടിച്ചു.
നിലയത്തിന്റെ നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും അനുബന്ധസാമഗ്രികളുമൊക്കെ വിതരണം ചെയ്തത് റഷ്യയിലെ സിയോപൊഡോള്‍സ്‌ക് എന്ന കമ്പനിയാണ്. നിലയത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമായ ഉപകരണങ്ങളാണത്രേ ഈ കമ്പനിയില്‍ നിന്നും നാം വാങ്ങിയിട്ടുള്ളത്.
ഫെബ്രുവരി മാസത്തില്‍ നോര്‍വ്വെ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ബെല്ലോണ ഫൗണ്ടേഷന്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടു. സിയോപൊഡോള്‍സ്‌ക് സംഭരണ ഡയറക്ടര്‍ സെര്‍ജി ഷുട്ടോവിനെ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് അറസ്റ്റു ചെയ്തുവെന്നാണ് വാര്‍ത്ത.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും അഴിമതിയുമൊക്കെ പരിഹരിക്കുന്നതിനു പകരം റഷ്യന്‍ പ്രസിഡന്റ് പുടിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ധൃതി. ആണവനിലയത്തില്‍ സുതാര്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നില്ല. സമീപകാലത്തുള്‍പ്പെടെ കൂടംകുളം നിലയത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ ചുമതലപ്പെടുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഏറെക്കാലമായി ആണവനിലയ നിര്‍മ്മാണത്തിനുള്ള മോശം ഉപകരണങ്ങള്‍ വാങ്ങി ഉന്നതനിലവാരമുള്ളതെന്ന പേരില്‍ അന്യരാജ്യങ്ങള്‍ വിറ്റുവെന്നാണ് ഷൂട്ടോവിനെതിരെയുള്ള കേസ്. ഈ വിവരങ്ങള്‍ ഇന്ത്യയിലെ ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് മുന്‍ഡയറക്ടര്‍ എ.ഗോപാലകൃഷ്ണന്‍ അടുത്തിടെ ഒരു ലേഖനത്തില്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
സിയോപൊഡാള്‍സ്‌ക് വിതരണം ചെയ്ത ഉപകരണങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഏതൊക്കെ നിലയങ്ങളെ ഇതു ബാധിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ത്യ, ബള്‍ഗേറിയ, ഇറാന്‍, ചൈന എന്നിവിടങ്ങളിലേയ്‌ക്കൊക്കെ ഈ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞതായി സംശയം ബലപ്പെട്ടു കഴിഞ്ഞു.
നിലവാരം കുറഞ്ഞ ഉപകരണങ്ങളില്‍ നിര്‍മ്മിതമായ നിലയങ്ങള്‍ ആണവദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വന്‍തോതില്‍ ക്രമക്കേടും അഴിമതിയും നടത്തിയ റഷ്യന്‍ കമ്പനിയില്‍ നിന്നും മോശം സാധനസാമഗ്രികള്‍ വാങ്ങിയതിന്റെ പ്രശ്‌നമാണ് കൂടംകുളം നിലയം ഇനിയും തുറക്കാത്തതിന്റെ കാരണമെന്നാണ് ഗോപാലകൃഷ്ണന്റെ നിരീക്ഷണം.
ഇതു സംബന്ധിച്ച് ആണവോര്‍ജ്ജ വകുപ്പിന്റെയും ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെയും മറുപടി ഈ സംശയം ഇരട്ടിപ്പിച്ചു. സിയോപൊഡാള്‍സ്‌കിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെ മറുപടി. ഏതെങ്കിലും ഉപകരണം വാങ്ങുന്നതിനുള്ള കമ്പനിയെ തിരഞ്ഞെടുക്കല്‍ തങ്ങളുടെ നിയന്ത്രണ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ആണവോര്‍ജ്ജ വകുപ്പും ഒഴിഞ്ഞു മാറി.
നിലവാരം കുറഞ്ഞ ഉപകരണങ്ങളില്‍ നിര്‍മ്മിതമായ നിലയങ്ങള്‍ ആണവദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വന്‍തോതില്‍ ക്രമക്കേടും അഴിമതിയും നടത്തിയ റഷ്യന്‍ കമ്പനിയില്‍ നിന്നും മോശം സാധനസാമഗ്രികള്‍ വാങ്ങിയതിന്റെ പ്രശ്‌നമാണ് കൂടംകുളം നിലയം ഇനിയും തുറക്കാത്തതിന്റെ കാരണമെന്നാണ് ഗോപാലകൃഷ്ണന്റെ നിരീക്ഷണം.
അതേസമയം, നിലയത്തിലെ ചില വാല്‍വുകള്‍ എന്‍ജിനിയര്‍മാരുടെ സംഘം പരിശോധിച്ചതില്‍ തകരാറുതീര്‍ക്കല്‍ ആവശ്യമാണെന്നും അതാണ് നിലയം തുറക്കാന്‍ വൈകുന്നതെന്നും ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറി വിവരിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷിതമായ സുരക്ഷാസംവിധാനം തേടിയിട്ടുണ്ടെന്ന് ആണവോര്‍ജ്ജ കമ്മിഷന്‍ അംഗം എം.ആര്‍.ശ്രീനിവാസനും അറിയിച്ചിട്ടുണ്ട്.
വാല്‍വുകളടക്കമുള്ള ഉപകരണങ്ങള്‍ ഈ സുരക്ഷാസംവിധാനത്തിന്റെ ഭാഗമാണ്. യഥാര്‍ഥ റിയാക്ടറിന്റെ രൂപഘടനയില്‍ ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ഇന്ത്യയിലും റഷ്യയിലുമായിട്ടാണ് ഈ വാല്‍വുകള്‍ രൂപകല്‍പ്പന ചെയ്തതെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു.
ഇതോടെ നിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് സര്‍ക്കാരിനെയും അലട്ടുന്നതെന്നു വ്യക്തമായി. ഒരു അണുനിലയം തുറക്കുന്നതിനു മുന്നോടിയായി ഇത്തരത്തിലുള്ള ഗുരുതരവീഴ്ചകള്‍ കണ്ടെത്തിയിട്ടുള്ളത് അത്യന്തം ഗൗരവമുള്ളതാണെന്ന് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും അഴിമതിയുമൊക്കെ പരിഹരിക്കുന്നതിനു പകരം റഷ്യന്‍ പ്രസിഡന്റ് പുടിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ധൃതി. ആണവനിലയത്തില്‍ സുതാര്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നില്ല. സമീപകാലത്തുള്‍പ്പെടെ കൂടംകുളം നിലയത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ ചുമതലപ്പെടുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അടുത്ത പേജില്‍ തുടരുന്നു
ആണവോര്‍ജ്ജ വകുപ്പ്, ആണവോര്‍ജ്ജ കമ്മിഷന്‍, ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്നതാവരുത് ഈ പരിശോധനാ സമിതിയെന്നാണ് ഉയര്‍ന്നിട്ടുള്ള ആവശ്യം. ഉദ്യോഗസ്ഥ സംഘമെന്നതിലുപരി സ്വതന്ത്രവും നിഷ്പക്ഷവുമായി നിലപാടെടുക്കുന്ന ആണവവിദഗ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഒരു പരിശോധനയും വിശ്വസനീയമാവില്ല.[]
ആണവദുരന്തത്തെക്കുറിച്ച് നമ്മെ ജാഗ്രതപ്പെടുത്താന്‍ ചെര്‍ണോബില്‍ ദുരന്തം മുതല്‍ ഫുക്കുഷിമ വരെയുള്ള ഒട്ടേറെ അപകടങ്ങളുണ്ട്. സോവിയറ്റ് യൂണിയനിലെ ഉക്രെയിന്‍ റിപ്പബ്ലിക്കിലെ കീവ് നഗരത്തില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള പിപ്യാറ്റ് നദിക്കരയിലായിരുന്നു ചെര്‍ണോബില്‍.
റഷ്യന്‍ മാതൃകയിലുള്ള നാലു റിയാക്ടറുകളാണ് അവിടെ സ്ഥാപിച്ചിരുന്നത്. ആയിരം മെഗാവാട്ടായിരുന്നു അവയുടെ ശേഷി. സാധാരണജലം ശീതീകാരിയായും ഗ്രാഫൈറ്റ് മോഡറേറ്ററുമായി ഉപയോഗിക്കുന്നവയാണ് ഈ റിയാക്ടറുകള്‍.
1986 ഏപ്രില്‍ 25ന് റിയാക്ടറില്‍ നടത്തിയ പരീക്ഷണമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഏതെങ്കിലും കാരണത്താല്‍ റിയാക്ടര്‍ പ്രവര്‍ത്തനം നിലച്ചാല്‍ അതിന്റെ ടര്‍ബൈനുകളുടെ കറക്കത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമോയെന്നായിരുന്നു പരീക്ഷണം.
കൃത്രിമസാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും സുരക്ഷാക്രമീകരണങ്ങളില്‍ അയവു വരുത്തുകയും ചെയ്തു. പരീക്ഷണം കൈവിട്ടു പോയി. റിയാക്ടര്‍ പരമാവധി ശക്തിയുടെ നൂറു മടങ്ങ് ശക്തിയോടെ പ്രവര്‍ത്തിക്കുകയും ശീതജലം തിളച്ച്, ആവിയായി അത്യുന്നത മര്‍ദ്ദത്തില്‍ റിയാക്ടര്‍ കവചങ്ങളെ ഭേദിച്ച് പൊട്ടിത്തെറിയുണ്ടായി.
ദുരന്തത്തില്‍ 56 പേര്‍ തല്‍ക്ഷണം മരിച്ചു. അണുവികിരണത്തെ തുടര്‍ന്നുള്ള ക്യാന്‍സര്‍ പിന്നീട് നാലായിരത്തോളം പേരുടെ ജീവനെടുത്തു. ആറു ലക്ഷത്തോളം പേര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
ബ്രസീല്‍, കൊസ്റ്റാറിക്ക, ഗ്രീന്‍ലാന്‍ഡ്, മെക്‌സിക്കോ, മൊറോക്കോ, പനാമ, സോവിയറ്റ് യൂണിയന്‍, റഷ്യ, സ്‌പെയിന്‍, തായ്‌ലാന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളൊക്കെ വിവിധ കാലങ്ങളിലായി ആണവദുരന്തത്തിന് സാക്ഷിയായി. വികസിതരാജ്യമെന്നു പേരെടുത്ത അമേരിക്കയില്‍ 1945 മുതല്‍ 1980 വരെ ഒമ്പതു തവണ അണുവികിരണത്തെ തുടര്‍ന്നുള്ള അപകടങ്ങളുണ്ടായി.
നാഗസാക്കിയിലും ഹിരോഷിമയിലും അണ്വാക്രമണത്തിന് വിധേയമായി ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ജപ്പാനില്‍ 1954 മുതല്‍ 2011 വരെ അഞ്ചു തവണ അപകടമുണ്ടായി. 2011 മാര്‍ച്ച് 12ന് കൂറ്റന്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്നുള്ള ആണവദുരന്തം ജപ്പാനെ മാത്രമല്ല, ലോകമന:സാക്ഷിയെയൊന്നാകെ കണ്ണു തുറപ്പിച്ചു.
നാഗസാക്കിയിലും ഹിരോഷിമയിലും അണ്വാക്രമണത്തിന് വിധേയമായി ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ജപ്പാനില്‍ 1954 മുതല്‍ 2011 വരെ അഞ്ചു തവണ അപകടമുണ്ടായി.
ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ജപ്പാന്‍ ഒരുങ്ങുമ്പോഴാണ് കുടംകുളം നിലയം തുറക്കാന്‍ ഇന്ത്യയില്‍ തകൃതിയായി നീക്കം നടക്കുന്നത്. ഒരു ലോകദുരന്തവും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് പാഠമായില്ല. ഞങ്ങള്‍ ജീവിക്കാന്‍ പേടിക്കുന്നുവെന്ന് ഒരു ജനത ഒറ്റക്കെട്ടായി മുറവിളി മുഴക്കുമ്പോള്‍ കാതുകള്‍ അടച്ചുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഡല്‍ഹിയിലെ മായാപുരി വ്യവസായ മേഖലയില്‍ ഒരു ദണ്ഡില്‍ നിന്നുള്ള അണുവികിരണം ഒരാളുടെ ജീവനെടുത്തതും ഒട്ടേറെ പേരെ രോഗികളാക്കിയതും ഇന്ത്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തയായത് 2010 ഏപ്രിലിലായിരുന്നു. ഡല്‍ഹി സര്‍വ്വകലാശാലയിലെ ലബോറട്ടറിയില്‍ ഉപയോഗിച്ച ഒരു ദണ്ഡ് അലക്ഷ്യമായി ഉപേക്ഷിച്ചതാണ് അപകടത്തിനു വഴിവെച്ചത്. ഒരു ദണ്ഡില്‍ നിന്നുള്ള അണുവികിരണം ഇത്രയും വിനാശകരമാണെങ്കില്‍ ഒരു ആണവനിലയം തകര്‍ന്നാലുള്ള ദുരന്തം പറഞ്ഞറിയിക്കാവുന്നതല്ല.
ഒരു റിയാക്ടര്‍ പൊട്ടിത്തെറിച്ചാല്‍ ആറ്റം ബോംബിനേക്കാള്‍ നാശം വിതക്കുന്ന അപകടമാണുണ്ടാവുക. പ്രത്യക്ഷ മരണങ്ങള്‍ മാത്രമല്ല, അണുവികിരങ്ങളിലൂടെ തലമുറകളിലേയ്ക്കു പ്രസരിക്കുന്ന അതിവിപത്താണ് ഇത്തരം റിയാക്ടര്‍ തകര്‍ച്ചകള്‍.
അപകടമുണ്ടായാല്‍ പ്രധാനമായും മൂന്നുതരം വികിരണങ്ങളാണ് പ്രസരിക്കുന്നത്. പോസിറ്റീവ് സ്വഭാവമുള്ള ആല്‍ഫാ കണങ്ങള്‍, നെഗറ്റീവ് സ്വഭാവമുള്ള ബീറ്റാ കണങ്ങള്‍, ന്യൂട്രലായ ഗാമാ വികരണങ്ങള്‍ എന്നിവ.
ഇതില്‍ ഗാമാ അതിശക്തമായ വൈദ്യുതകാന്തിക വികിരണങ്ങളാണ്. ഇവയ്ക്ക് ഏതു പ്രതലത്തിലൂടെയും തുളച്ചു കയറാനുള്ള ശേഷിയുണ്ട്. ഇത്തരം രശ്മികള്‍ ശരീരകലകളിലൂടെ കടന്നു പോവുമ്പോള്‍ അവയെ അയോണീകരിക്കുന്നു.
ആല്‍ഫാ വികിരണങ്ങള്‍ ഉള്ളിലേയ്ക്ക് തുളച്ചു കയറുന്നില്ല. പക്ഷെ, തൊലിപ്പുറത്തു തന്നെ പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഉള്ളില്‍ പ്രവേശിച്ചാല്‍ അതു ശരീരത്തിനാകെ നാശമുണ്ടാക്കും. ഒരു ഇലക്ട്രോണിനു തുല്യമായ ബീറ്റാ വികിരണങ്ങള്‍ ഒരു സെന്റീമീറ്ററോളം തുളഞ്ഞു കയറും.
ഗാമാ വികിരണങ്ങള്‍ ശരീരത്തിലൂടെ കടന്നു പോവുക തന്നെ ചെയ്യും. കനത്ത കോണ്‍ക്രീറ്റിനോ ലോഹങ്ങള്‍ക്കോ മാത്രമേ അവയെ തടഞ്ഞു നിര്‍ത്താനാവൂ. അയോണീകരിക്കപ്പെടുന്ന ശരീരകലകളുടെ രാസസ്വഭാവത്തിന് വ്യതിയാനം സംഭവിക്കുകയും അവ പൂര്‍ണ്ണമായി നശിക്കുകയും ചെയ്യുന്നു.
ഉടനടി മരണവും സംഭവിക്കാം. കേന്ദ്ര നാഡീവ്യൂഹത്തിനും ഉദരാവയവങ്ങള്‍ക്കും അസ്ഥിമജ്ജയ്ക്കും വരെ ക്ഷതം സംഭവിക്കുന്നതും മരണത്തിനു കാരണമാവും. ഉയര്‍ന്ന തോതിലല്ലാത്ത വികിരണങ്ങളും ശരീരത്തില്‍ പ്രവേശിച്ച് കാലക്രമേണ പലതരത്തിലുള്ള ക്യാന്‍സറുണ്ടാക്കും.
ദ്രവ്യമാനം വളരെ കുറഞ്ഞ ഗാമാ വികിരണങ്ങള്‍ ക്രോമസോം ഘടനയില്‍ വ്യതിയാനമുണ്ടാക്കി വരുംതലമുറയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യും. വളരുന്ന കുട്ടികളും ഗര്‍ഭസ്ഥശിശുക്കളുമാണ് വികിരണബാധയ്ക്ക് എളുപ്പത്തില്‍ ഇരയാവുന്നവര്‍.
ആയുസ്സു കഴിഞ്ഞ റിയാക്ടറുകളുടെ സംസ്‌കരണം ഏറെ ദുഷ്‌കരമാണ്. 3040 വര്‍ഷം വരെയാണ് ഒരു റിയാക്ടറിന്റെ ആയുസ്സ്. അതിശക്തമായ വികിരണമേല്‍ക്കുന്ന ഭാഗങ്ങള്‍ റേഡിയോ ആക്ടീവായി മാറുകയും നൂറ്റാണ്ടുകളോളം അണുവികിരണം വമിച്ചു കൊണ്ടേയിരിക്കും.
അടുത്ത പേജില്‍ തുടരുന്നു
ചെര്‍ണോബില്‍ ദുരന്തമുണ്ടായപ്പോള്‍ തീയണയ്ക്കാന്‍ പത്തു ദിവസമെടുത്തു. ആണവപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അയ്യായിരം ടണ്‍ ബോറോണ്‍ ഹെലികോപ്റ്ററുകള്‍ വഴി റിയാക്ടറിലേയ്ക്ക് നിക്ഷേപിക്കേണ്ടി വന്നു. 4,10,000 മീറ്റര്‍ ക്യൂബ് കോണ്‍ക്രീറ്റിലും ഏഴായിരം ടണ്‍ സ്റ്റീലിലും നിര്‍മ്മിച്ച ഒരു ഭീമന്‍ ശവകുടീരത്തില്‍ റിയാക്ടറിനെ അടക്കി.[]
എന്നാല്‍, ആയിരം വര്‍ഷം കഴിഞ്ഞാലും അണുവികിരണം വമിച്ചു കൊണ്ടിരിക്കുമത്രേ. ആണവദുരന്തത്തിന്റെ വിവരിക്കാനാവാത്ത പ്രത്യാഘാതങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടാന്‍ മാത്രമാണ് ഇത്രയും സൂചകങ്ങള്‍. ഇതൊന്നുമറിയാത്തവരല്ല നമ്മുടെ സര്‍ക്കാരും ആണവോര്‍ജ്ജ വകുപ്പും ശാസ്ത്രജ്ഞരും. എങ്കിലും ജനങ്ങളോട് ഒന്നും തുറന്നു പറയാതെ കൂടംകുളം നിലയത്തിനായി അവര്‍ വാദിച്ചു കൊണ്ടേയിരിക്കുന്നു.
ചോരുന്ന രാഷ്ട്രീയം
സുന്ദരിയടക്കം കുടംകുളത്തെ ഒരു സംഘം കല്‍പ്പാക്കത്തെ കൈഗ അണുനിലയപ്രദേശം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുന്നതും സ്ത്രീകളിലും കുട്ടികളിലുമൊക്കെയുള്ള മാരകരോഗങ്ങളുമൊക്കെ അവര്‍ നേരിട്ടു മനസ്സിലാക്കി. ഇതോടെ കൂടംകുളം നിലയത്തെക്കുറിച്ചുള്ള പ്രദേശവാസികളുടെ ഭീതി വര്‍ധിച്ചു.
ദേശീയശരാശരിയില്‍ 2.7 ശതമാനം മാത്രം വൈദ്യുതി ലഭ്യമാക്കുന്ന ഇത്തരമൊരു അപകടനിലയം എന്തിനു പ്രവര്‍ത്തിപ്പിക്കണമെന്നാണ് അവരുടെ ചോദ്യം. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി കാറ്റാടികള്‍ സ്ഥാപിച്ച് 3200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു.
കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തിലേയ്ക്കുള്ള യാത്രാമധ്യേ ആകാശം മുട്ടിയുള്ള ഈ കാറ്റാടികളാണ് പ്രധാന കാഴ്ച. സൂര്യവെല്‍ച്ചവും കാറ്റും സമൃദ്ധമായുണ്ടെന്നിരിക്കേ എന്തിന് ഏതു നിമിഷവും അപകടം വിതയ്ക്കുന്ന ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നുവെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഒന്നും അതിശയോക്തിയല്ല.
ഇതു തന്നെയാണ് കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍ ശരിവെച്ചത്. ഇടിന്തകരൈയിലെ സമരക്കാര്‍ക്കു നടുവില്‍ പോലീസിനും അധികാരികള്‍ക്കും തൊടാനാവാതെ സുരക്ഷിതനാണ് അദ്ദേഹം. റഷ്യയിലെ സിയോപൊഡാള്‍സ്‌ക് കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയും അധികൃതര്‍ ഇതൊക്കെ ഒളിച്ചുവെച്ചതും പ്രദേശവാസികളുടെ ഭയം വര്‍ധിപ്പിക്കുന്നു.
ഇതൊക്കെ വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോള്‍ അധികൃതര്‍ തൃപ്തികരമായി മറുപടി നല്‍കിയില്ല. എന്നാല്‍, കമ്പനി വിതരണം ചെയ്ത നിലവാരമില്ലാത്ത ഉപകരണങ്ങള്‍ കൂടംകുളം നിലയത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടുമില്ല. റഷ്യന്‍ കമ്പനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും.
മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികളൊന്നും സമരത്തെ തിരിഞ്ഞു നോക്കാത്തതിനാല്‍ ഏറെ ദു:ഖിതരാണ് കൂടംകുളം ജനത. ജയലളിതയുടെ പാര്‍ട്ടി തുടക്കം മുതലേ എതിരാണെന്ന് ഉദയകുമാര്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഡി.എം.കെ നിലപാടെടുത്തു.
ഡി.എം.കെ ഒരു ദൂതനെയും തങ്ങളുടെ പക്കലേയ്ക്കയച്ചു. ആണവനിലയം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ആ പാര്‍ട്ടിയും വ്യക്തമായ നിലപാടെടുക്കാത്തതിനാല്‍ തങ്ങളവരെ പ്രോത്സാഹിപ്പിച്ചില്ല. വിശ്വസിക്കാന്‍ കൊള്ളുന്ന പാര്‍ട്ടിയല്ല ഡി.എം.കെ. കോണ്‍ഗ്രസ്സും ബി.ജെ.പിയുമൊക്കെ ഈ സമരത്തെ എതിര്‍ക്കുന്നു.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഇവിടെ വരാന്‍ പോലും സി.പി.എം സമ്മതിച്ചില്ല. ഇവിടെ അവസരവാദ രാഷ്ട്രീയമാണ് നടക്കുന്നത്. എന്നാല്‍ പുതുതലമുറയില്‍ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. തമിഴ്‌നാട്ടിലെമ്പാടും വിദ്യാര്‍ഥികള്‍ കൂടംകുളം പ്രക്ഷോഭത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇതിന്റെ പ്രതിഫലനമാണെന്നും ഉദയകുമാര്‍ പറഞ്ഞു.
രാജ്യത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പലപ്പോഴും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ കഴിയാതെ പോന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന പുത്തന്‍ കൂട്ടായ്മകളെ സംശയത്തോടെ വീക്ഷിക്കുന്നതാണ് പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും ശീലം.
മധ്യവര്‍ഗ്ഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വടക്കേ ഇന്ത്യയിലെ ഹസാരെകെജരിവാള്‍ പ്രസ്ഥാനങ്ങളുടെയും പ്ലാച്ചിമട, കൂടംകുളം സമരങ്ങളുടെയും ചേതന ജനകീയപ്രശ്‌നങ്ങള്‍ തന്നെയാണ്. മുഖ്യധാരാരാഷ്ട്രീയം ചോര്‍ന്നു പോവുന്നിടത്ത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഉറവയുണ്ടാവുന്നു.
ആണവനയത്തിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ തന്നെ വീഴ്ത്തിയ ഇടതുപക്ഷം കൂടംകുളത്തെത്തുമ്പോള്‍ തകിടം മറിയുന്നു. കൂടംകുളം സമരം രണ്ടര പതിറ്റാണ്ടു പിന്നിടുമ്പോള്‍ എന്താണ് ഇത്തരം പ്രശ്‌നങ്ങളുടെ ആത്മാവെന്നറിയാനുള്ള ആത്മപരിശോധനയാണ് മുഖ്യധാരാ പാര്‍ട്ടികളുടെ കടമ. കൂടംകുളം നിലയം തുറന്നാല്‍ ആത്മാഹൂതിക്കു തയ്യാറായി നില്‍ക്കുന്ന ആയിരങ്ങളോട് കാരണമന്വേഷിക്കാനുള്ള ജനാധിപത്യബാധ്യതയെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സമൂഹത്തിനുമുണ്ട്.
ആണവ റിയാക്ടറിന്റെ ഹൃദയഭാഗമെന്നു പറയുന്നത് റിയാക്ടര്‍ പ്രഷര്‍ വെസ്സല്‍സ് (ആര്‍.പി.വി) എന്ന ഉപകരണമാണ്. കൂടംകുളം നിലയത്തിന്റെ ആര്‍.പി.വി സുരക്ഷിതമല്ലെന്ന് നേരത്തെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈ റിപ്പോര്‍ട്ട് വെളിച്ചത്തു വന്നിരുന്നു.
ഒരു റിയാക്ടറിനുള്ള ആര്‍.പി.വി പ്രത്യേകം ഓര്‍ഡര്‍ നല്‍കി, ചുരുങ്ങിയത് 36 മാസത്തെ സമയമെടുത്ത്, ആണവനിലയത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് (ഡ്രോയിങ്) നിര്‍മ്മിക്കുന്നതാണ്. കൂടംകുളം നിലയത്തിനുള്ള ആര്‍.പി.വി 2005 ജനവരിയില്‍ ഇന്ത്യയിലെത്തി.
മധ്യവര്‍ഗ്ഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വടക്കേ ഇന്ത്യയിലെ ഹസാരെകെജരിവാള്‍ പ്രസ്ഥാനങ്ങളുടെയും പ്ലാച്ചിമട, കൂടംകുളം സമരങ്ങളുടെയും ചേതന ജനകീയപ്രശ്‌നങ്ങള്‍ തന്നെയാണ്. മുഖ്യധാരാരാഷ്ട്രീയം ചോര്‍ന്നു പോവുന്നിടത്ത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഉറവയുണ്ടാവുന്നു.
നിര്‍മ്മാണം കഴിഞ്ഞാല്‍ അധികം വൈകാതെ റിയാക്ടറില്‍ സ്ഥാപിക്കണമെന്നാണ് ശാസ്ത്രീയവ്യവസ്ഥ. കൂടംകുളം നിലയത്തിന്റെ പ്രത്യേക ഘടനയ്ക്കനുസരിച്ച് നിര്‍മ്മിക്കേണ്ടിയിരുന്ന ആര്‍.പി.വി നിശ്ചിതമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്‍.ബി) അംഗീകരിച്ചില്ല.
തുടര്‍ന്ന്, ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം കൂടംകുളം നിലയത്തിന്റെ ഒരു ആര്‍.പി.വി 24 മാസവും മറ്റൊന്ന് 27 മാസവും താമസിച്ചാണ് റിയാക്ടറില്‍ സ്ഥാപിച്ചത്. ആര്‍.പി.വിയുടെ ബെല്‍റ്റ് ലൈനില്‍ വെല്‍ഡിങ് ഉണ്ടാവാന്‍ പാടില്ലെന്നതാണ് മറ്റൊരു സുരക്ഷാമാനദണ്ഡം. കൂടംകുളത്തേയ്ക്കു കൊണ്ടുവന്ന ബെല്‍റ്റ് ലൈനില്‍ ആറു വെല്‍ഡിങ്ങുകള്‍ കണ്ടെത്തി.
പുതുതലമുറ റിയാക്ടറുകള്‍ക്ക് കോടി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അപകടസാധ്യത. 1989 മുതലാണ് സോവിയറ്റ് യൂണിയന്‍ ഇത്തരത്തില്‍ പുതിയ മാനദണ്ഡമനുസരിച്ചുള്ള റിയാക്ടറുകള്‍ ഉണ്ടാക്കുന്നത്. കൂടംകുളത്തേത് ഇതിനു മുമ്പുള്ള ഉപകരണങ്ങളായതിനാല്‍ ലക്ഷം വര്‍ഷത്തിലൊരിക്കലാണ് അപായസാധ്യത.
അതായത് നിലവിലുള്ളതിനേക്കാള്‍ നൂറിരട്ടി അപകടസാധ്യതയുള്ളതാണ് കൂടംകുളം നിലയമെന്നര്‍ഥം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു മുമ്പുണ്ടാക്കിയിരുന്ന 30 ആണവറിയാക്ടറുകളുടെ ഉടമ്പടി റദ്ദാക്കി. ഒരുപക്ഷെ, അന്ന് നിര്‍മ്മിച്ചതില്‍ അധികം വന്ന റിയാക്ടറുകളാവാം കൂടംകുളത്ത് സ്ഥാപിക്കാനായി ഇന്ത്യയിലെത്തിച്ചതെന്നും സംശയിക്കപ്പെടുന്നു.
കടപ്പട്: സമകാലിക മലയാളം