കോഴിക്കോട്; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.
രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു മഹ ബഷീര്‍. മംഗളൂരു തൊക്കോട്ട് ദേര്‍ളക്കട്ട കണച്ചൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡിക്ക് പഠിക്കുകയായിരുന്ന മഹ. ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കാസര്‍കോട് മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്.
സഹോദരങ്ങള്‍: മാസിന്‍ ബഷീര്‍, മിസ്നാന്‍ ബഷീര്‍, മിലാസ് ബഷീര്‍. മൃതദേഹം തലശ്ശേരിയില്‍ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ