കോഴിക്കോട്; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.
രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു മഹ ബഷീര്‍. മംഗളൂരു തൊക്കോട്ട് ദേര്‍ളക്കട്ട കണച്ചൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡിക്ക് പഠിക്കുകയായിരുന്ന മഹ. ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.