| Monday, 5th November 2012, 5:10 pm

ഗൂഗിള്‍ പ്ലേയിലെ 25 ശതമാനം ആന്‍ഡ്രോയിഡ് ആപ്‌സ് സംശയത്തിന്റെ നിഴലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേയിലെ 1,00,000 ഓളം വരുന്ന ആന്‍ഡ്രോയിഡ് ആപ്‌സ് സംശയത്തിന്റെ നിഴലില്‍. ബിറ്റ് 9 എന്ന വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഏകദേശം 4,00,000 ല്‍ അധികം ആന്‍ഡ്രോയിഡ് ആപ്‌സാണ് ഗൂഗിള്‍ പ്ലേയിലുള്ളത്. കാറ്റഗറീസ്, പബ്ലിഷേര്‍സ്, റേറ്റിങ്, പോപ്പുലാരിറ്റി എന്നിവ വിലയിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. []

റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേയിലെ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ആപ്‌സും സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു അംഗീകാരവുമായാണ് എത്തുന്നത്. എന്നാല്‍ എന്ത് അംഗീകാരം എന്നതാണ് പ്രധാനം.

അതായത്, സോഷ്യല്‍ മീഡിയക്ക് ഇ-മെയില്‍ ഉപയോഗിക്കാനുള്ള ആപ്‌സ് സംശയമുണ്ടാക്കില്ല. എന്നാല്‍ വാള്‍ പേപ്പര്‍ ആപിനും ഇതേ കാര്യം ചെയ്യാമെന്നത് സംശയമുണ്ടാക്കുന്നതാണ്.

ഇതിനെ തുടര്‍ന്ന് സംശയമുള്ള ആന്‍ഡ്രോയിഡ് അപ്ലിക്കേഷനെ അടയാളപ്പെടുത്തിയിട്ടുണ്ട്. പച്ച അടയാളത്തില്‍ രേഖപ്പെടുത്തിയവയെ വിശ്വാസ്യ യോഗ്യമെന്നും മഞ്ഞ നിറത്തിലുള്ളവയെ താരതമ്യേന വിശ്വസിക്കാമെന്നും ചുവപ്പ് നിറത്തിലുള്ളവയെ സംശയകരമാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ 25 ശതമാനം, അതായത് ഏകദേശം ഒരുലക്ഷത്തോളം ആപ്‌സുകള്‍ ചുവപ്പ് നിറത്തിലാണുള്ളത്.

We use cookies to give you the best possible experience. Learn more