25 മലയാളി നേഴ്‌സുമാര്‍ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2014, 8:34 am
തിരുവനന്തപുരം: കലാപസാഹചര്യം നിലനില്‍ക്കുന്ന ലിബിയയില്‍ 25 മലയാളി നേഴ്‌സുമാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഒറ്റപ്പെട്ടുകിടക്കുന്നു. കോട്ടയം ആലപ്പുഴ ഇടുക്കി, എറണാംകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇപ്പോഴും പ്രക്ഷോഭാന്തരീക്ഷം നിലനില്‍ക്കുന്ന ലിബിയയില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സഹായം അപേക്ഷിക്കുകയാണ് ഇവര്‍.
2012ലാണ് ഇവര്‍ രണ്ടു വര്‍ഷത്തെ കരാറിലാണ് ിവര്‍ ലിബിയയിലെത്തുന്നത്. ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇവര്‍ ജോലിചെയ്തിരുന്ന ആശുപത്രി അടച്ചിടപകയായിരുന്നു. വിസയുടെ കാലാവധി അവസാനിച്ചതിനാല്‍ ഇവര്‍ക്ക് തിരിച്ചുവരാന്‍ അതികൃതരുടെ സഹായം ആവശ്യമാണ്. അതേ സമയം ഇന്ത്യന്‍ എം.ബ.സിയില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് നേഴ്‌സുമാര്‍ ആരോപിക്കുന്നു.