| Thursday, 2nd May 2013, 7:41 pm

സരബ്ജിത് സിംഗിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി:  സരബ്ജിത് സിംഗിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാകും തുക അനുവദിക്കുക.[]

ദൂരദര്‍ശനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ സംഭവത്തെ  അപലപിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ലാഹോര്‍ ജയിലില്‍ തടവുകാരനായിരുന്ന സരബ്ജിത് സിംഗ് സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഒരാഴ്ചയോളമായി ആശുപത്രിയിലായിരുന്ന സരബ്ജിത് സിംഗ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

We use cookies to give you the best possible experience. Learn more