ഫണ്ട് പ്രതിസന്ധി മറികടക്കാന്‍ പിരിച്ചു വിടല്‍; 25000 ഹോം ഡാര്‍ഡുകള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും
national news
ഫണ്ട് പ്രതിസന്ധി മറികടക്കാന്‍ പിരിച്ചു വിടല്‍; 25000 ഹോം ഡാര്‍ഡുകള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 6:49 pm

ലക്‌നൗ: ദീപാവലിക്ക് മുന്‍പായി ഉത്തര്‍പ്രദേശിലെ 25000 ത്തോളം ഹോം ഗാര്‍ഡുകളുടെ തൊഴില്‍ നഷ്ടമായി. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുകളെ ചുമതലയില്‍ നിന്നും പുറത്താക്കി കൊണ്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിറക്കുകയായിരുന്നു. വേതനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ഫണ്ട് പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഈയിടെ സംസ്ഥാന സര്‍ക്കാര്‍ ഹോം ഗാര്‍ഡുമാരുടെ ദിവസ വേതനം 500 രൂപയില്‍ നിന്ന് 672 രൂപയായി വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് നിലവിലെ ഹോം ഗാര്‍ഡുകളുടെ എണ്ണം വെട്ടി കുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 1 ലക്ഷത്തോളം ഹോം ഗാര്‍ഡുകള്‍ ഉണ്ട്. കൂടുതല്‍ പേരും  ട്രാഫിക്, വി.ഐ.പി ഡ്യൂട്ടികളിലാണ് ചുമതല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലും രാജ്യം കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന പൊലീസിന്റെ പുതിയ ഉത്തരവ്.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ കണക്കുകള്‍ 45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 ല്‍ ഇത് 6.1 ശതമാനമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ