| Friday, 7th June 2013, 12:46 pm

ദേശീയപാതകളില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  ദേശീയപാതകളില്‍ ഇനിമുതല്‍ ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് സേവനം നിര്‍ബന്ധമാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ദേശീയപാതാ നടത്തിപ്പുകാര്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദേശം നല്‍കി. ഗ്ലോബ്ബല്‍ പോസിഷനിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.[]

ദേശീയപാതകളില്‍ അപകടമരണങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലും, പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് 24 മണിക്കൂറും സേവനം നടത്താന്‍ ഹൈവേ അതോറിറ്റി ഉത്തരവിട്ടത്.

ഒരോ 50 കിലോമീറ്റര്‍ ദൂരത്തിലും ഒരു ആബുലന്‍സും, ഒരു പെട്രോളിംഗ് വാഹനവും ഉണ്ടാകണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതുവരെ 80000ത്തോളം കിലോമീറ്റര്‍ വരുന്ന ദേശീയ പാതയില്‍ 10360 കിലോമീറ്റര്‍,ദൂരത്തില്‍ 244 ആബുലസുകളും,245 പെട്രോളിംഗ് വാഹനങ്ങളും മാത്രമാണുള്ളത്.

റോഡപകടങ്ങളില്‍ കൂടുതലും നടക്കുന്നത് ദേശീയ പാതയോരങ്ങളിലായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഹൈവേ അതോറിറ്റിയെ പ്രേരിപ്പിച്ചത്.
ലോക ആരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരില്‍ പകുതി പേരെ മാത്രമെ യതാര്‍ത്ഥ സമയത്ത് ആശുപത്രികളിലെത്തിക്കാന്‍ സാധിക്കുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more