ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക ഇന്ന തിരശ്ശീല വീഴും. നിശാഗന്ധിയില്‍ സംഘടിപ്പിച്ച സമാപനചടങ്ങില്‍ ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു.
ഈ വര്‍ഷത്തെ സുവര്‍ണ ചകോരത്തിന് അര്‍ഹമായത് ജോ ഓഡഗരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിങ് സ്‌റ്റേയ്‌സ് ദ് സെയിം എന്ന ചിത്രത്തിനാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.
മികച്ച സംവിധായകനുള്ള രജതചകോരം നേടിയത് പാക്കററ്റെ എന്ന സിനിമയുടെ സംവിധായകനായ അലന്‍ ഡെബെര്‍ട്ടണാണ്.
ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായി.
മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന് നെറ്റ്പാക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
ബ്രസീലിയന്‍ സംവിധായകനായ അലന്‍ ഡെബേര്‍ട്ടന്‍ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മികച്ച ഏഷ്യന്‍ സിനിമയായി ഫാഹിം ഇഷാദിന്റെ ആനി മാനി തെരഞ്ഞെടുക്കപ്പെട്ടു. ഫാഹിമിനെ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മലയാള ചിത്രം പനിയ്ക്കും ഫ്രഞ്ച് ചിത്രം കമിലേയ്ക്കും ഫിപ്രസി പുരസ്‌കാരം ലഭിച്ചു.
പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു. എട്ടു ദിവസം നീണ്ടു നിന്ന ചലചിത്ര മേളയ്ക്കാണ് ഇന്നത്തോടെ ഔദ്യോഗികമായി സമാപനമാവുന്നത്.