| Monday, 19th February 2024, 2:16 pm

ഗാന്ധിയും, ഗോഡ്‌സെയും, ഹേ റാമും... ക്ലാസിക് ചിത്രത്തിന്റെ 24 വര്‍ഷങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറുമൊരു സിനിമ എന്നതിലുപരി ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് ഹേ റാം. ഒരുപാട് സീനുകളില്‍ കമല്‍ എന്ന സംവിധായകന്‍ അത് വ്യക്തമാക്കുന്നുണ്ട്. ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന വ്യക്തി ഒറ്റക്കല്ല, അയാള്‍ പിന്തുടരുന്ന വര്‍ഗീയതയുടെ രാഷ്ട്രീയം കൂടി അതില്‍ പങ്കാളിയാണെന്ന് കമല്‍ പറയുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി അവതരിപ്പിച്ച ശ്രീറാം അഭയങ്കറും, കമലിന്റെ സാകേത് റാമും ഗാന്ധി വധം ആസൂത്രണം ചെയ്യുന്ന സീനില്‍ രണ്ടു പേരുടെയും പിന്നില്‍ സവര്‍ക്കറുടെയും ഹിറ്റ്‌ലറിന്റെയും ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ഒരു ജനതയെ തന്നെ ഇല്ലാതാക്കാനുള്ള പ്രത്യയശാസ്ത്രത്തെ പേറി നടന്നവരാണ് ഇരുവരും. ഒരുപക്ഷേ ഇന്നാണെങ്കില്‍ ഈ സീന്‍ ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചേനെ.

Content Highlight: 24 years of Hey Ram

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്