ബെംഗളൂരു: കര്‍ണ്ണാടകയിലെ ചാമരാജനഗറിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 24 ആയി. 144 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരില്‍ കൊവിഡ് രോഗബാധിതരല്ലാത്തവരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശനിയാഴ്ച കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാലു പേര്‍ മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രിക്ക് മുമ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.
അതേസമയം, കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഓക്‌സിജന്റെ ആവശ്യം മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിരവധി പേരാണ് മരണപ്പെട്ടത്. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 24 Patients Died Due To Lack Of Oxygen In Karnataka