'ഞാന്‍ സാധാരണക്കാരന്‍, ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുമ്പോള്‍ ബോധപൂര്‍വം മറച്ചുപിടിക്കാന്‍ കഴിയാറില്ല': ഹാഷ്മി
Kerala News
'ഞാന്‍ സാധാരണക്കാരന്‍, ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുമ്പോള്‍ ബോധപൂര്‍വം മറച്ചുപിടിക്കാന്‍ കഴിയാറില്ല': ഹാഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2023, 11:59 pm

കൊച്ചി: ലൈവ് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ സാങ്കേതിക പിഴവ് സംഭവിച്ചപ്പോഴുണ്ടായ തന്റെ റിയാക്ഷനില്‍ പ്രതികരണവുമായി 24 ന്യൂസിലെ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹീം. അതൊരു ദേഷ്യപ്പെടലോ അസഹിഷ്ണുതയോ ആയിരുന്നില്ലെന്നും സ്വാഭാവികമായ ഭാവ വ്യത്യാസം മാത്രമാണെന്നും ഹാഷ്മി പറഞ്ഞു.

ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുന്ന ആളാണെന്നും അത് വരുമ്പോള്‍ ബോധപൂര്‍വം മറച്ചുപിടിക്കാന്‍ കഴിയാറില്ലെന്നും ഹാഷ്മി പറഞ്ഞു. ചാനല്‍ അവതരണത്തിനിടെ യുട്യൂബ് കമന്റിലൂടെ വിഷയത്തെക്കുറിച്ച് വന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരന്നു ഹാഷ്മി. തന്റെ പ്രേക്ഷകര്‍ തന്നെ മനസിലാക്കുമെന്ന് അറിയാണെന്നും ഹാഷ്മി പറഞ്ഞു.

‘ഒരു പ്രേക്ഷകന്‍ ചോദിക്കുന്നുണ്ട്, ഇന്നലത്തെ ഹാഷ്മിയുടെ ഷൗട്ടിങ് നേരില്‍ കണ്ടുവെന്ന്. ഹാഷ്മിയുടെ അസഹ്ഷ്ണുത കണ്ടു എന്ന് വേറൊരു പ്രേക്ഷകന്‍ ചോദിക്കുന്നു. അത് ഷൗട്ടിങ്ങോ അസഹിഷ്ണുതയോ ഒന്നും ആയിരുന്നില്ല. അത് കണ്ട പ്രേക്ഷകരോട് പറയുകയാണ്, അതൊരും സ്വാഭാവിക പ്രതകരണം ആയിരുന്നു.

 

ചര്‍ച്ചക്കിടെ കെ. സുധാകരന്റെ ഒരു ബൈറ്റ് നമ്മള്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ സാങ്കേതിക പിഴവ് കാരണം മറ്റൊരു വീഡിയോ വരുകയായിരുന്നു. സ്വാഭാവികമായും ചര്‍ച്ചയില്‍ നമ്മള്‍ ഇന്‍വോള്‍വായി നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ അതിന്റെ ഇടയില്‍ നടന്ന ഭാവമയായിരുന്നു അത്. അല്ലാതെ അസഹിഷ്ണുത ഒന്നും അല്ല.

നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. സങ്കടവും ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുന്ന, അത് വരുമ്പോഴൊന്നും ബോധപൂര്‍വം മറച്ചുപിടിക്കാന്‍ അറിയാത്ത സാധാരണ മനുഷ്യനാണ്. കുറച്ചു ട്രോളൊക്കെ ഉണ്ട്. എന്നാലും എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ അത് മനസിലാക്കുമെന്ന് അറിയാം,’ ഹാഷ്മി പറഞ്ഞു.

ലൈവിനിടെയുണ്ടായ ഹാഷ്മിയുടെ പെട്ടന്നുണ്ടായ ഭാവവ്യത്യാസം സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് ഇടയായിരന്നു. മോണ്‍സന്‍ മാവുങ്കലുമായി ബന്ധപ്പട്ട തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചക്കിടെയാണ് സംഭവമുണ്ടായത്.

Content Highlight: 24 News anchor Hashmi Taj Ibrahim reacts to his reaction when a technical glitch occurred during a live television channel discussion