സൗദിയില്‍ ഇനി കടകള്‍ 24 മണിക്കൂറും തുറക്കാം. ഇടവേളകളില്ലാതെ കടകള്‍ തുറക്കാന്‍ അനുവദിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തത്. അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍
മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ മന്ത്രാലയത്തില്‍ പ്രത്യേക ഫീസ് കടയുടമകള്‍ അടക്കണം. ഫീസ് എത്രയാണെന്ന് മന്ത്രാലയത്തിന് തീരുമാനിക്കാം. ഫീസ് അടച്ച് അനുമതി നേടിയാല്‍ കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാം.
സാധാരണ അര്‍ധരാത്രിയോടെ കടകള്‍ അടക്കുന്നതാണ് സൗദിയിലെ പതിവ്. പുതിയ നിയമം വന്നതോടെ ഭൂരിപക്ഷം കടകളും രാത്രിയും തുറന്നേക്കും.