അഗര്‍ത്തല: ത്രിപുരയില്‍ 24 ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്.
ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ അംബാസയിലെ ബി.എസ്.എഫ് ആസ്ഥാനത്തെ 86 ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബിപ്ലബ് ദേബ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 88 കേസുകളില്‍ 86 കേസുകളാണ് ആക്ടീവായിട്ടുള്ളത്. 2 പേര്‍ക്ക് അസുഖം ഭേദമായി.
അയല്‍ സംസ്ഥാനമായ ആസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നതും ത്രിപുരയുടെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്. എന്നാല്‍ ആഫ്രിക്കന്‍ പന്നിപ്പനിയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളൊന്നും ത്രിപ്രുര സര്‍ക്കാര്‍ ഇതുവരെ നല്‍കിയട്ടില്ല.
അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.