പട്‌ന: കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ പട്‌നയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി രോഗബാധ സ്ഥിരീകരിച്ചു. പട്‌നയിലെ ബി.ജെ.പി ഓഫീസില്‍ 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ശേഖരിച്ച 110 സാമ്പിളുകളിലാണ് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബി.ജെ.പി ബിഹാര്‍ അധ്യക്ഷന്‍ സഞ്ജയ് ജെസ്വാള്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് വ്യാപിച്ചത്.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബീഹാര്‍. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ കൊവിഡിനെ ചെറുക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്.
ബീഹാറില്‍ 17,959 പേര്‍ക്കാണ് ഇതുവരെ കൊവിഡ് വ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 1,317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് രോഗികളുടെ എണ്ണം 17,000 കടന്നത്.
17 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 160 ആയി. 12,317 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 29498 ആയി. 553 പേര്‍ക്കാണ് ഈ സമയത്തിനുളളില്‍ ജീവന്‍ നഷ്ടമായത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 23727 ആണ്. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 906752 ആണ്.
311565 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലാണ്. അതേസമയം 571460 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടി ആശുപത്രി വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ