തിരുവനന്തപുരം: ഈ വര്‍ഷം ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായത് 24,962 പേര്‍. 22,606 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒഫീഷ്യല്‍ പ്രസ്താവനയില്‍ കേരള പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് – 3030 കേസുകള്‍. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് – 501 കേസുകള്‍.
ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് – 3386 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 3007 പേരും മലപ്പുറം ജില്ലയില്‍ 2669 പേരും അറസ്റ്റിലായി. ഏറ്റവും കുറച്ച് പേര്‍ (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്.
ഇക്കൊല്ലം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടുകയുണ്ടായി.
CONTENT HIGHLIGHT: 24,962 people were arrested in connection with drug trafficking in Kerala. 22,606 cases were registered