തിരുവനന്തപുരം: 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. “ഈ.മ.യൗ” എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം ദി ഡാര്‍ക് റൂമിന്. മികച്ച നവാഗത സംവിധായകനായി അനാമിക് അസ്ഹറിനേയും തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയാണ് മികച്ച മലയാള ചിത്രം.
ഹാലെ എന്ന യുവതിയുടേയും കുടുംബത്തിന്റേയും കഥ പറയുന്ന ദി ഡാര്‍ക് റൂം എന്ന ഇറാനിയന്‍ ചിത്രം റൗഹുള്ള ഹെജാസ് ആണ് സംവിധാനം ചെയ്തത്. ലിജോ ജോസ്
നേരത്തെ ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച ചിത്രത്തിനുള്ള രജത മയൂര പുരസ്‌കാരം “ഈ.മ.യൗ” കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ നായകനായി വേഷമിട്ട ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള പുരസ്‌ക്കാരവും ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടിയിരുന്നു.
പ്രളയാനന്തരം ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ചലച്ചിത്രമേള നടത്തേണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പിന്നീട് ചെലവ് ചുരുക്കി മേള സംഘടിപ്പിക്കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ സംസ്ഥാന ചലചിത്രമേള ഏഴു ദിവസമാക്കി ചുരുക്കിയിരുന്നു.
10 ലക്ഷം രൂപ സമ്മാനത്തുയള്ള ലെഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഇത്തവണ നല്‍കുന്നില്ലെന്ന തീരുമാനവും നേരത്തെ എടുത്തിരുന്നു. പ്രധാനപ്പെട്ട വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഈ വര്‍ഷം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.