തിരുവനന്തപുരം: ഇരുപത്തിമൂന്നാം സംസ്ഥാന ചലച്ചിത്രമേളയില്‍ മത്സരിക്കാന്‍ രണ്ടു മലയാള ചലച്ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശേരിയുടെ “ഈ. മ. യൗ.”, സക്കറിയയുടെ “സുഡാനി ഫ്രം നൈജീരിയ” എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത് . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും, ജോര്‍ജ്ജ് കിത്തു, ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍, ഡോക്ടര്‍ ടി. അനിതാകുമാരി, ഡോക്ടര്‍ വി. മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത പതിനാലു ചിത്രങ്ങളില്‍ പത്തെണ്ണവും നവാഗത സംവിധായകരുടേതാണ് എന്ന പ്രത്യേകതയും ഉണ്ട്. “മലയാളം സിനിമ ഇന്ന്”എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്:
1. ഓത്ത് – പി. കെ. ബിജുക്കുട്ടന്‍
2. പറവ – സൗബിന്‍ ഷാഹിര്‍
3. ഭയാനകം – ജയരാജ്
4. ഉടലാഴം – ഉണ്ണികൃഷ്ണന്‍ ആവള
5. ബിലാത്തികുഴല്‍ – വിനു എ. കെ.
6. മായാനദി – ആഷിഖ് അബു
7. പ്രതിഭാസം – വിപിന്‍ വിജയ്
8. ഈട – ബി. അജിത്കുമാര്‍
9. കോട്ടയം – ബിനു ഭാസ്‌ക്കര്‍
10. ഹ്യൂമന്‍സ് ഓഫ് സംവണ്‍ – സുമേഷ് ലാല്‍
11. സ്ലീപ്ലെസ്സ്ലി യുവേഴ്‌സ് – ഗൗതം സൂര്യ
12. ആവേ മറിയ – വിപിന്‍ രാധാകൃഷ്ണന്‍
13. ഈ. മ. യൗ. – ലിജോ ജോസ് പെല്ലിശേരി
14. സുഡാനി ഫ്രം നൈജീരിയ – സക്കറിയ
Also Read: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ മാത്രം സ്വത്താണ് അതില്‍ പന്തളം രാജകുടുംബത്തിനെന്നല്ല ആര്‍ക്കും അവകാശമില്ല: പിണറായി വിജയന്‍
ഐ. എഫ്. എഫ്. കെ.യുടെ രജിസ്ട്രേഷന്‍ നവംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുക. ചലച്ചിത്ര അക്കാഡമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങള്‍ വഴി ഓഫ്ലൈന്‍ രജിസ്ട്രേഷനും ലഭ്യമാണ്.
ഓരോ മേഖലകളില്‍ നിന്നും അഞ്ഞൂറോളം പാസുകളാണ് വിതരണം ചെയ്യുക. ഇതില്‍ ഇരുന്നൂറു പാസുകള്‍ 50 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്ക് വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കും.
സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. ഡെലിഗേറ്റ് ഫീ 2000 രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കിന് പാസുകള്‍ ലഭ്യമാക്കും. ചലച്ചിത്ര അക്കാദമിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.