പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ലൂസിഫര്‍. 2019 ല്‍ ഇറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. 100 കോടിക്ക് മുകളിലായിരുന്നു ലൂസിഫറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആയി എത്തിയത് മോഹന്‍ലാലായിരുന്നു. മുരളി ഗോപിയുടെതാണ് തിരക്കഥ.
ചിത്രത്തില്‍ മുരുഗന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബൈജുവാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. താന്‍ ഒരുപാട് സംവിധായകരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സംവിധായകനോട് പേടി തോന്നിയിട്ടുണ്ടെങ്കില്‍ അത് പൃഥ്വിരാജിനോടാണെന്ന് പറയുകയാണ് ബൈജു.
ലൊക്കേഷനില്‍ വൈകിച്ചെന്നാല്‍ പൃഥ്വിരാജിന്റെ ഒരു നോട്ടമുണ്ടെന്നും അത് കണ്ടുകഴിഞ്ഞാല്‍ പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരന്‍ നോക്കുന്നത് പോലെ തോന്നുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കുകയാണ് ബൈജു.
‘പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ഞാന്‍ അഭിനയിച്ചു. ഇനിയും കുറച്ച് പരിപാടികള്‍ ബാക്കിയുണ്ട്. അത് അടുത്ത മാസം ഒക്കെ ആകുമ്പോള്‍ നടക്കുമെന്ന് തോന്നുന്നു.
ഞാന്‍ ഒരുപാട് സംവിധായകരുടെ കീഴില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സംവിധായകരോടും പ്രത്യേകിച്ച് ഭയമൊന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കറക്റ്റായിട്ട് രാവിലെ ഷൂട്ടിങ്ങിന് പോകുന്നത് രാജു സംവിധാനം ചെയ്ത സിനിമയിലാണ്.
കാരണം ആള് ഭയങ്കര സ്‌നേഹമൊക്കയാണ് അതേ സമയം തന്നെ ഹൈലി പ്രൊഫെഷണലിസ്റ്റും ആണ്. നമ്മള്‍ രാവിലെ കറക്ട് ആയിട്ട് ചെന്നില്ലെങ്കില്‍ ഒരു നോട്ടമൊക്കെ ഉണ്ട്.
നോട്ടം മാത്രമേ ഉള്ളു അത് കാണുമ്പോള്‍ എനിക്ക് സുകുമാരേട്ടനെ ഓര്‍മ വരും, അദ്ദേഹത്തിന്റെ അതേ നോട്ടമാണ് പൃഥ്വിരാജിനും കിട്ടിയിട്ടുള്ളത്. അതുകൊണ്ട് കൂടെയാണ് മറ്റ് സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ കുറച്ച് പേടി പൃഥ്വിരാജ് സംവിധായകനാകുമ്പോഴാണ്,’ ബൈജു പറയുന്നു.
Content Highlight: Baiju Talks About Prithviraj Sukumaran As Directer In Empuraan Film Location