| Thursday, 26th March 2020, 12:49 pm

കോഴിക്കോട്ടെ തെരുവോരങ്ങളിലും വഴിയരികിലും അന്തിയുറങ്ങുന്ന 235 പേര്‍ കൂടി അഭയകേന്ദ്രത്തില്‍; ഇതുവരെ പുനരധിവസിപ്പിച്ചത് 450 പേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

ഇന്ന് മാത്രം തെരുവോരങ്ങളിലും വഴിയരികിലുമുള്ള 235 പേരെ കൂടി അഭയകേന്ദ്രത്തില്‍ എത്തിച്ചതായി കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.

വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും ഗവ. യൂത്ത് ഹോസ്റ്റലിലേക്കുമാണ് ഇവരെ മാറ്റിയത്.

ഇതുവരെ ആകെ 450 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇനിയും ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്ലാവര്‍ക്കും ഭക്ഷണമൊരുക്കാനും വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനും സാമൂഹ്യനീതി വകുപ്പിന് പിന്തുണ നല്‍കിയ സംഘടനകള്‍ക്കും സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തെരുവോരങ്ങളിലും വഴിയരികിലുമുള്ള 235 പേര്‍ കൂടി അഭയകേന്ദ്രത്തില്‍…

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ നമ്മള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

ഇന്ന് 235 ആളുകളെ കൂടി കണ്ടെത്തുകയും സ്‌നേഹത്തിന്റെ കൂടിലേക്ക് മാറ്റുകയും ചെയ്തു. വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും ഗവ. യൂത്ത് ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്.

ഇതോടെ ആകെ 450 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇനിയും ഈ പ്രവര്‍ത്തനങ്ങള്‍ തുടരും.
എല്ലാവര്‍ക്കും ഭക്ഷണമൊരുക്കാനും വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനും സാമൂഗ്യനീതി വകുപ്പിന് പിന്തുണ നല്‍കിയ സംഘടനകള്‍ക്കും സുമനസ്സുകള്‍ക്കും ഹൃദയഭാഷയില്‍ നന്ദി അറിയിക്കുകയാണ്.

വരാന്‍ പോകുന്ന ഓരോ ദിവസവും സുപ്രധാനമാണ്. ഒരേ മനസ്സോടെ കൊറോണയ്‌ക്കെതിരെ പോരാടാം..

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more