റിയാദ്: സ്വദേശിവത്കരണ നടപടികള്‍ കടുത്തതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ 234,200 പ്രവാസികള്‍ സൗദി ലേബര്‍ മാര്‍ക്കറ്റില്‍ നിന്നും വിട്ടുപോയതായി കണക്കുകള്‍. 2017 മുതലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ 466,000 പേര്‍ക്ക് വിട്ടു പോയിട്ടുണ്ടെന്നാണ്.
The General Authority for Statistics (GaStat) ന്റെ പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് പ്രവാസികള്‍ കൂട്ടത്തോടെ തൊഴില്‍മേഖല വിട്ടുപോയതായി റിപ്പോര്‍ട്ടുകളുള്ളത്.
ചെറുകിട വ്യാപാരമേഖലയില്‍ ആരംഭിച്ചിരിക്കുന്ന സ്വദേശിവത്കരണം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സൗദി നടപടി സ്വീകരിക്കുന്നത്. തുടക്കത്തില്‍ കാര്‍ മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാലുമേഖലകളില് 70 ശമാനം സൗദിവത്കരണമാണ് ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റുനിയമ നടപടികളും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
സെപ്റ്റംബര്‍ 11 മുതല്‍ ഈ മേഖലകളില്‍ പരിശോധന ആരംഭിച്ചിരുന്നു. സൗദി തൊഴില്‍മന്ത്രാലയത്തിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശോധനകള്‍ക്കായി ഇറങ്ങുക.